തദ്ദേശസ്ഥാപനങ്ങൾ അറിയാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തുവാൻ വീടുകൾ കയറി പരിശോധന

തിരുവനന്തപുരം. തദ്ദേശസ്ഥാപനങ്ങള്‍ അറിയാതെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുവാന്‍ വീടുകളില്‍ കയറി പരിശോധനയ്ക്ക് തയ്യാറെടുത്ത് സര്‍ക്കാര്‍. കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചുള്ള നിര്‍മിതികള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. മേയ് 15ന് മുമ്പ് കെട്ടിട ഉടമ സ്വമേധയാ തദ്ദേശ സ്ഥാപന സെക്രട്ടറിയെ രേഖാമൂലം വിവരം അറിയിച്ചാല്‍ പിഴ ചുമത്തില്ല. പരിശോധന ജൂണ്‍ 30ന് പൂര്‍ത്തിയാക്കി അധിക കെട്ടിടനികുതിയും പിഴയും ചുമത്താനാണ് നിര്‍ദേശം.

ഫീല്‍ഡ് ഓഫിസര്‍ കെട്ടിടം പരിശോധിച്ച് ശരിയായ വിവരം രേഖപ്പെടുത്തും. മാറ്റം വന്ന കാലം മുതലുള്ള അധിക നികതി ചേര്‍ക്കുകയും ചെയ്യും.വിവര ശേഖരണത്തിനും ഡേറ്റാ എന്‍ട്രിക്കുമായി സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഐടിഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ നിയോഗിക്കും.

ആദ്യ പരിശോധനയില്‍ 25ശതമാനത്തില്‍ കൂടുതല്ഡ പാളിച്ച ഉണ്ടായാല്‍ കെട്ടിടം വീണ്ടും പരിശോധിക്കും. പരിശോധന കഴിഞ്ഞ് 30 ദിവസത്തിനകം ഉടമ.യ്ക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കും. ആക്ഷേപം ഉണ്ടെങ്കില്‍ സെക്രട്ടറിയെ 15 ദിവസത്തിനുള്ളില്‍ അറിയിക്കണം. സിറ്റിസന്‍ പോര്‍ട്ടലിലെ 9ഡി ഫോമില്‍ ഓണ്‍ലൈനായിട്ടാണ് ആക്ഷേപം നല്‍കേണ്ടത്.