വീടുതോറും വില്ക്കാൻ വിടും, സെയിൽ കുറഞ്ഞാൽ പൂട്ടിയിട്ട് അടി കൊടുക്കും

പെൺകുട്ടികളും വിദ്യാർഥിനികളും, മാതാപിതാക്കളും ജാഗ്രത… നെയ്യാറ്റിൻകരയിൽ വീടുകളിലൂടെ എത്തി സാധനങ്ങൾ വിൽക്കുന്ന വിദ്യാർഥിനികളായ പെൺകുട്ടികളേ പൂട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദരിദ്ര പെൺകുട്ടികളേ ചൂഷണം ചെയ്യുന്ന കേരളത്തിലെ വലിയ തട്ടിപ്പ് കൂടിയാണ്‌ ഇപ്പോൾ കർമ്മ ന്യൂസ് പുറത്ത് വിടുന്നത്. എസ്.ബി.റ്റി സി എന്ന കമ്പിനിക്ക് വേണ്ടിയാണിവർ വർക്ക് ചെയ്തത് എങ്കിലും കർമ്മ ന്യൂസ് അന്വേഷണത്തിൽ ഈ കമ്പിനി വ്യാജമാണ്‌ എന്ന് തെളിഞ്ഞു

നമ്മുടെ വീടുകളിൽ തറ കഴുകാനുള്ള ലോഷൻ, ചായപ്പൊടി, കറി മസാലകൾ, സോപ്പ്, സോപ്പ് പൊടി അങ്ങിനെ നിരവധി സാധനങ്ങൾ നേരിട്ട് വില്ക്കാൻ വരുന്ന അനേകം പെൺകുട്ടികളേ കാണാം. ഇവർക്കെല്ലാം കണ്ണീരിന്റെയും പീഢനങ്ങളുടേയും നീറുന്ന ചരിത്രം ഉണ്ട്. ഉടായിപ്പുമാത്രം കൈമുതലാക്കിയ ഇത്തരം ചതിയന്മാർ ആണ്‌ ഇത്തരം പെൺകുട്ടികളേ വീടുകളിലേക്ക് അയക്കുന്നത്. മാനേജർ ആക്കാം, സൂപ്പർ വൈസർ ആക്കാം, ഡയറക്ടർ ആക്കാം..1 ലക്ഷം ശബളം തരാം എന്നൊക്കെ പറഞ്ഞ് പാവപ്പെട്ട ഒരു നേരത്തേ അന്നത്തിനു പോലും വകയില്ലാത്ത പെൺകുട്ടികളേ ഇവർ വല വീശി പിടിക്കും. ഇത്തരം പെൺകുട്ടികൾക്ക് ട്രയിനി എന്ന് പറഞ്ഞായിരിക്കും ജോലി നല്കുക.

സാധനങ്ങളുമായി വീടുകളിലേക്ക് ഇവരെ അയക്കും. വില്പന കുറഞ്ഞാൽ വൈകുന്നേരം വരുമ്പോൾ പിടിച്ചിട്ട് പൂട്ടി അടിക്കുക, ശാരീരികമായും ലൈംഗീകമായും ഉപദ്രവിക്കുക, അതിന്റെ വീഡിയോ എടുത്ത് വയ്ച്ച് ഭീഷണിപ്പെടുത്തുക..അങ്ങിനെ 2ഉം 3ഉം മാസം ജോലി ചെയ്ത് വണ്ടിക്കൂലി കാശും ആഹാരത്തിന്റെ പണം പോലും നല്കാതെ ഇവരെ ഓടിക്കും. പരാതി കൊടുക്കാനും പ്രതികരിക്കാനും പോലും പെൺകുട്ടികൾക്ക് ആവില്ല. കാരണം അപ്പോഴേക്കും പെൺകുട്ടികൾ വസ്ത്രം മാറുന്നതും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതും ഒക്കെയായ എല്ലാ വീഡിയോകളും ഇവരുടെ കൈകളിൽ എത്തിയിരിക്കും. ഇത് ഒരു വൻ തട്ടിപ്പ് സംഘമാണ്‌. ഇതിന്റെ എല്ലാം നടത്തിപ്പുകാർ അധികവും തമിഴന്മ്മരാണ്‌. ഇവർ ഓരോ മാസവും അവരുടെ സ്ഥാപനത്തിന്റെ പേർ മാറും. വില കുറഞ്ഞ ചായപ്പൊടി,സോപ്പ് എല്ലാം എടുത്ത് പുതിയ ബ്രാന്റ് ആക്കി വില കൂട്ടി വില്ക്കും. വൻ തട്ടിപ്പ് സംഘമാണിത്