കശ്മീർ താഴ് വരയിൽ പൊലീസുകാരെ തട്ടികൊണ്ട്​ പോകുന്നത് തുടർക്കഥയാകുന്നു.

കശ്മീർ താഴ് വരയിൽ പൊലീസുകാരെ തട്ടികൊണ്ട്​ പോകുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. ഈമാസം രണ്ടാമത്തെ സംഭവമാണ് ഇപ്പോൾ താഴ്വരയിൽ അരങ്ങേറിയിരിക്കുന്നത്. ജമ്മുകശ്​മീരിൽ പുൽവാമ ജില്ലയിലെ ത്രാൽ ഗ്രാമത്തിൽ നിന്നാണ് തീവ്രവാദികൾ പൊലീസുകാരനെ തട്ടികൊണ്ട്​ പോയിരിക്കുന്നത്. മുദാഷിർ അഹമ്മദിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി കാണിച്ചു കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സേനയിൽ പാചകക്കാരനായി ജോലി നോക്കുകയായിരുന്നു മുദാഷിർ. പൊലീസുകാരനെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്ന്​ വരികയാണെന്നും ​ കശ്​മീർ ഡി.ജി.പി എസ്​.പി വാഹിദ്​ അറിയിച്ചു. കാണാതായ പൊലീസുകാര​​​ൻ്റെ ബന്ധുക്ക​ളെ ഡി.ജി.പി സന്ദർശിച്ചിരുന്നു.  ഇൗ മാസം ആദ്യം ജാവേദ്​ ദർ എന്ന​ പൊലീസുകാരനെ തീവ്രവാദികൾ തട്ടികൊണ്ട്​ പോവുകയും കൊലപ്പെടുത്തുകയും ചെയ്​തിരുന്നു. ഇതിന് മുമ്പും​ പൊലീസുകാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി പരാതികൾ ലഭിച്ചിരുന്നു.

https://youtu.be/9Vk1GIEevwM