ഭാര്യയെ അവന്‍ അഴിച്ചു വിട്ടിരിക്കുവാണെന്നാണ് ചിലര്‍ പറയുന്നത്, മരുപടിയുമായി ജീവയും അപർണയും

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും. ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ഞങ്ങളുടെ ലവ് സ്റ്റോറി ഒക്കെ നാട്ടില്‍ പാട്ടാണ്. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വീടിന്റെ ഉള്ളില്‍ ജീവയുടെ കോമഡി ഞാന്‍ അത്ര പ്രോത്സാഹിപ്പിക്കാറില്ലെന്നാണ് അപര്‍ണ പറയുന്നത്. വീടിന്റെ പുറത്തേക്ക് ഇറങ്ങാന്‍ കാത്തിരിക്കും എല്ലാവരെയും വിളിച്ച് ഈ തഗ്ഗുകളും ഡയലോഗുകളും ഒക്കെ പറയാനെന്നും തമാശരൂപേണ അപര്‍ണ പറയുന്നത്.

ജീവയുടെ കൂടെ ജീവിക്കുന്നത് കൊണ്ട് പോസിറ്റിവിറ്റിയ്ക്ക് കുറവൊന്നുമില്ല. അതുമാത്രമേയുള്ളു. എട്ടൊന്‍പത് വര്‍ഷമായിട്ട് അങ്ങനെ പോവുകയാണ്. ഈ പോസിറ്റിവിറ്റി വില്‍ക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഞങ്ങളാണ് ഏറ്റവും വലിയ കോടീശ്വരന്മാര്‍. ഇത്രയും വര്‍ഷമായിട്ടും തങ്ങളുടെ സ്പാര്‍ക്ക് നിലനിര്‍ത്തുന്നതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താതെ പരസ്പരം റെസ്പെക്ട് ചെയ്തു ജീവിക്കുന്നത് കൊണ്ടാണ് ഇത്രയും വര്‍ഷം ആയിട്ടും കുഴപ്പമില്ലാതെ പോകാന്‍ പറ്റുന്നത്. പറഞ്ഞ കഥകള്‍ മാത്രമേ പിന്നെയും ഞങ്ങള്‍ക്ക് പറയാനുള്ളു.

ചിലരൊക്കെ കരുതുന്നത് ഞങ്ങള്‍ അഭിനയിക്കുകയാണെന്നാണ്. പക്ഷേ റിയല്‍ ലൈഫിലും ഞങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ക്യാമറയുടെ മുന്നില്‍ ഞങ്ങള്‍ അഭിനയിക്കുന്നത് അല്ല. അങ്ങനെ അഭിനയിക്കാന്‍ അറിയുമായിരുന്നെങ്കില്‍ ഞങ്ങളിപ്പോള്‍ ആരായാനേ. നല്ല നല്ല സിനിമകളില്‍ അഭിനയിക്കുമായിരുന്നു. ഫേക്ക് ആണെങ്കില്‍ ഇത്രയും വര്‍ഷത്തിനുള്ളില്‍ എപ്പോഴെങ്കിലും അത് പുറത്ത് വരുമായിരുന്നു. ഫേക്ക് ഐറ്റം പൊളിഞ്ഞാല്‍ പിന്നെ അത് പാളിയെന്നാണ് ജീവ പറയുന്നത്.

എനിക്ക് തരുന്ന സപ്പോര്‍ട്ടിനെ കുറിച്ച് കുറെ മോശം കമന്റുകള്‍ വന്നിട്ടുണ്ട്. ഭാര്യയെ അവന്‍ അഴിച്ചു വിട്ടിരിക്കുവാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്’ എന്ന് അപര്‍ണ പറയുമ്പോള്‍ ‘അഴിച്ച് വിടട്ടെ, കെട്ടി ഇട്ടേക്കുമ്പോള്‍ ആണ് കയര്‍ പൊട്ടിക്കാന്‍ തോന്നുന്നത്. പൊതുജനം പലവിധം എന്നല്ലേ, അവര്‍ പറയട്ടെ’ എന്നായിരുന്നു ജീവയുടെ മറുപടി.