രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ

കണ്ണൂർ. രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ എംപി. മുഖ്യമന്ത്രിക്കുപ്പായ വിവാദത്തിലാണ് വിമർശനം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേകിച്ച് കുപ്പായമില്ലെന്നും തലേന്നിട്ട ഡ്രസ് അലക്കി ധരിച്ചാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആർക്കും സജീവമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശശി തരൂർ കോൺഗ്രസിന്റെ നേതാവാണ്, എംപിയാണ് അദ്ദേഹത്തിന് പാർട്ടി പരിപാടികളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നതിന് യാതൊരു വിലക്കുമില്ല. പാർട്ടി പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡിസിസിയെ അറിയിക്കണം എന്ന നിർദേശം എല്ലാവർക്കും കൊടുത്തിട്ടുണ്ട്.

അതിൽക്കൂടുതൽ ഒന്നുമില്ല. ഒരു നിയന്ത്രണവുമില്ല. അദ്ദേഹം ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടല്ലോ. പിന്നെന്താ കുഴപ്പം മുരളീധരൻ ചോദിച്ചു.