ജീവിതം അതിന്റെ വഴിക്ക് പോകുന്നു, കൂളിംഗ് ഗ്ലാസ്സണിഞ്ഞ് സ്റ്റൈലിഷ് ലൂക്കിൽ കനിഹ, ചിത്രങ്ങൾ വൈറൽ

വർഷങ്ങളായി മലയാളികളുടെ പ്രിയനായികാ പദവി അലങ്കരിക്കുന്ന നടിയാണ് കനിഹ.വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് എപ്പോഴും പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.

ഇപ്പോൾ താരത്തിന്റെ കൂളിംഗ് ഗ്ലാസ്സണിഞ്ഞ് സ്റ്റൈലിഷ് ലൂക്കിലുള്ള ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. No matter what, life goes on. എന്തായാലും ജീവിതം അതിന്റെ വഴിക്ക് പോകുന്നു.. എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രം കലക്കിയെന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മലയാളത്തിൽ അഭിനയിച്ചത്. സിനിമയിൽ ഒരു പ്രാധാന്യമുളള റോളിലാണ് നടി എത്തിയത്. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു.2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്.

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്. സിനിമാ ത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. സിനിമകൾക്കൊപ്പം കുടുംബത്തിന്റെ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്യാറുണ്ട്