വർഷങ്ങളായി മലയാളികളുടെ പ്രിയനായികാ പദവി അലങ്കരിക്കുന്ന നടിയാണ് കനിഹ.വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് എപ്പോഴും പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.
കനിഹ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച വ്യത്യസ്തമായ ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാമു എന്ന് പേരുള്ള, ഒരു കോർപറേഷൻ തൂപ്പുകാരനൊപ്പമുള്ള സെൽഫിയാണ് കനിഹ പങ്കു വെച്ചിരിക്കുന്നത് , അതിനൊപ്പം ഒരു കുറിപ്പും കനിഹ പങ്കു വെച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷമായി താൻ ജീവിക്കുന്ന സ്ഥലത്തു തൂപ്പുകാരനായി ജോലി ചെയ്യുകയാണ്. എന്നാൽ ഇന്ന് രാവിലെ താൻ നടക്കാൻ ഇറങ്ങിയപ്പോൾ രാമുവിനെ കണ്ടു ചിരിച്ചു കൊണ്ട് ശുഭദിനം ആശംസിച്ചപ്പോൾ രാമു സന്തോഷം കൊണ്ട് കരഞ്ഞു.ഇന്നേവരെ താൻ ഒരു സുഖസൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാൽ സ്നേഹമോ മനുഷ്യത്വ പരമായ പെരുമാറ്റമോ വളരെ അപൂർവമായേ കിട്ടാറുള്ളു എന്ന് രാമു പറഞ്ഞു.കൂടാതെ ഈ ചിത്രമെടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, തനിക്കു ഇങ്ങനെ ഒരു ചിത്രമെടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ എങ്ങനെ കനിഹയോട് അത് എങ്ങനെ ചോദിക്കും എന്നറിയാത്തത് കൊണ്ടുമാണെന്നാണ് തന്റെ കണ്ണിൽ രാമുവാണ് യഥാർത്ഥ ഹീറോ. നടിയുടെ കുറിപ്പിനെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തെത്തി.
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മലയാളത്തിൽ അഭിനയിച്ചത്. സിനിമയിൽ ഒരു പ്രാധാന്യമുളള റോളിലാണ് നടി എത്തിയത്. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു.2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. സിനിമകൾക്കൊപ്പം കുടുംബത്തിന്റെ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്യാറുണ്ട്