കർമ്മന്യൂസ്, ഓൾ ഇന്ത്യ നിധി ഫെഡറേഷന്റെ മീഡിയ പാർട്ണർ

ഓൾ കേരളം നിധി ഫെഡറേഷനും കർമ്മയുമായി കൈ കോർക്കുന്നു. A. I.N. F(ALL INDIA NIDHI FOUNDATIONറ്റെ ദേശീയ ജനറൽ സെക്രട്ടറിയും, V.H.P സംസ്ഥാന നേതാവും, SNDP യോഗം ബോർഡ്‌ മെമ്പറുമായ ശ്രീ.കെ.യു.ഷാജിയുമായി കഴിഞ്ഞദിവസം നടത്തിയ കൂടികാഴ്ചയിലാണ്
കർമ്മ ന്യൂസ്‌ ചാനലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള വേദി ഒരുങ്ങിയത്. A. I. N. F ദേശീയ സമിതിയുടെ തീരുമാനപ്രകാരം ദേശീയ ജനറൽ സെക്രട്ടറി കെ.യു.ഷാജി കർമ്മ ന്യൂസ്‌ ചാനലിനെ സംഘടനയുടെ ഒഫീഷ്യൽ മീഡിയ പാർട്ണറായി പ്രഖ്യാപിച്ചു.

ഓൾ ഇന്ത്യ തലത്തിൽ 8 സംസ്ഥാനങ്ങളിലായി 3112 നിധി കമ്പനികളും, കേരളത്തിൽ നിലവിൽ 463 നിധി കമ്പനികൾ,14 സൂപ്പർ മാർക്കറ്റുകൾ, 2 മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, 6 ചിട്ട് ഫണ്ടുകൾ തുടങ്ങിയവയുമാണ് A. I. N. F ന് കീഴിൽ പ്രവർത്തിച്ചുവരുന്നത്. നിലവിൽ അംഗങ്ങളായിട്ടുള്ള സ്ഥാപനനങ്ങളുടെ വികസനവും, പബ്ലിക് റിലേഷനും ഉറപ്പുവരുത്തുന്നതിനായി കർമ്മ ന്യൂസ്‌ ചാനലുമായി ചേർന്ന്‌ ഒരു പബ്ലിക്ക് റിലേഷൻ ന്യൂസ്‌ ഡസ്ക് രൂപീകരിക്കുമെന്ന് A. I. N. F ദേശീയ ജനറൽ സെക്രട്ടറി കെ.യൂ.ഷാജി ഔപചരികമായി അറിയിച്ചു.A. I. N. F പബ്ലിക് റിലേഷൻ ന്യൂസ്‌ ഡസ്ക്കുമായി ബന്ധപ്പെട്ട പ്രവർത്തക സമിതിയിൽ കർമ്മ ന്യൂസ്‌ ചാനൽ പ്രതിനിധീകരിച്ച് കർമ്മ ന്യൂസ്‌ ചാനൽ സി.ഇ.ഒ പി.ആർ.സോംദേവിനെ കൂടി ഉൾപ്പെടുത്താനും തീരുമാനമായി

25/7 / 2022 ന് തൃശ്ശൂർ റീജിണൽ തീയേറ്ററിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് 6 വർഷത്തെ പ്രവർത്തന പാരമ്പര്യ മുള്ള എ.കെ.എൻ.എഫ് (ഓൾ കേരള നിധി ഫെഡറേഷൻ ) ഓൾ ഇന്ത്യ പ്രസ്ഥാനമായ A. I. N. F ( All India Nidhi Foundation )ആയി രൂപം കൊണ്ടത്.നിലവിൽ സൗത്ത് ഇന്ത്യയിലെ പ്രശസ്ത സിനിമ താരവും RSS പ്രവർത്തകനുമായ ശ്രീ. സന്തോഷ്‌. കെ. നായരാണ് AINF ദേശീയ പ്രസിഡന്റ്‌. 2016 ൽ ഹിന്ദു തത്വശാസ്ത്രത്തിൽ അധിഷ്ഠിതമായി രൂപം കൊടുത്ത സംഘടന യുടെ സ്ഥാപക ദിനം വർഷാവർഷം ജനുവരി 8 നാണ് ആചരിച്ച് വരുന്നത്.പാവപ്പെടവർക്കവേണ്ടി ഭവന നിർമ്മാണം, എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം തുടങ്ങി യ സേവന പ്രവർത്തനങ്ങളെ ഉറപ്പുവരുത്തുന്ന നിലവാരത്തിലാണ് AINF ന്റെ സേവ പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്