കാസർകോട് മണ്ണിനടിയിൽ നിന്നും തോക്കും തിരകളും ലഭിച്ചു

കാസർകോട് നിന്നും മണ്ണിനടിയിൽ നിന്നും തോക്കും തിരകളും കണ്ടെത്തി. റെയിൽവേ സ്റ്റേഷനടുത്ത് ഓവുചാലിൽ ഉപേക്ഷിച്ച നിലയിൽ രണ്ടു കൈത്തോക്കുകളും വെടിയുണ്ടകളും കണ്ടെത്തുകയായിരുന്നു. കാസർകോട് മേഖലയിൽ വർഷങ്ങൾ മുമ്പ് മുതലേ മയക്ക് മരുന്ന് കള്ളകടത്ത് സംഘം കള്ള തോക്കുകൾ ഉപയോഗിക്കുന്നത് വാർത്തകൾ ആയതാണ്‌. മാത്രമല്ല കള്ളതോക്ക് ഉപയോഗിച്ച് നിരവധി പേരേ മുൻ കാലത്ത് കാസർകോട് വെടിവയ്ച്ചും കൊലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മണ്ണിനടിയിൽ നിന്നും കിട്ടിയ തോക്കും തിരകളും വിദേശ നിർമ്മിതമാണ്‌ എന്ന് സംശയമുണ്ട്.

പൊലീസ് കോടതിയിൽ ഹാജരാക്കിയ തോക്ക് പരിശോധനയ്ക്കായി നാളെ കണ്ണൂരിലെ ഫൊറൻസിക് ലാബിലേക്ക് കൊണ്ടു പോകും.ഹാഷിം സ്ട്രീറ്റിലേക്കുള്ള റോഡിലെ ഓവുചാൽ വൃത്തിയാക്കുന്നതിനിടെയാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് ദ്രവിച്ച പ്ലാസ്റ്റിക് കവറിനുള്ളിൽ 2 തോക്കുകൾ ആദ്യം കണ്ടെത്തിയത്.തോക്ക് മണ്ണിനടിയിൽ കിടന്ന് പെയിന്റ് പോയി എങ്കിലും വലിയ കേടുപാടുകൾ ഇല്ല. പ്രദേശത്ത് ഇത്തരത്തിൽ വീണ്ടും തോക്കുകൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

മണ്ണ് വാരുന്നതിനിടെ ഇതു മൺ വെട്ടിയിൽ തടയുകയായിരുന്നു. ലോഹ കഷ്ണങ്ങൾ കണ്ട് തൊഴിലാളികൾ എടുത്ത് നോക്കിയപ്പോഴാണ്‌ പ്ളാസ്റ്റിക് കൂട്ടിൽ കെട്ടിയിട്ടിരിക്കുന്നത് തോക്കുകളും വെടിയുണ്ടകളും ആണെന്ന് മനസിലാകുന്നത്. എന്നാൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഇതിന്റെ ഗൗരവം മനസിലായില്ല. അവർ ഇത് ഇരുമ്പ് കൊടുക്കുന്ന ആക്രികടയിൽ കൊടുക്കാനായി തീരുമാനിച്ചപ്പോൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.ഇവ തോക്കാണെന്നും ഇതിന്റെ ഗൗരവവും കൂടി പറഞ്ഞതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ വിവരം അറിയിച്ചത്.ഉപേക്ഷിച്ച തോക്കുകളിൽ ഒരെണ്ണത്തിനു 25 സെമി നീളവും 6 സെമി വീതിയും മറ്റേതിനു 20 സെമി നീളവും 5 സെമി വീതയുമാണുള്ളതെന്ന് പൊലീസ് പറഞ്ഞു.ഓവുചാലിൽ നിന്നു കണ്ടെത്തിയ തോക്കുകൾക്കും തിരകൾക്കും വർഷങ്ങളുടെ പഴക്കമുണ്ടെന്ന നിഗ്മനത്തിലാണ് പൊലീസ്. തോക്കിന്റെ എല്ലാം ഭാഗങ്ങളും തിരകളും തുരുമ്പെടുത്തിട്ടുണ്ട്. 70 സെന്റിമീറ്ററോളം ആഴമാണ് ഓവുചാലിനുള്ളത്. ഇതിൽ നിറയെ ചെളിയും മണ്ണുമാണ്.

എന്തായാലും തോക്ക് കാണാതാവലും, തോക്കും വെടിയുണ്ടകളും ലഭിക്കലും ഇപ്പോൾ കേരളത്തിൽ ഒരു പുതുമയുള്ള കാര്യമല്ലാതായിരിക്കുന്നു. പോലീസിന്റെ കാണാതായ വെടിയുണ്ടകളുടെയും തോക്കിന്റെയും അന്വേഷണം ഇപ്പോൾ പുതിയ ചർച്ചാ വിഷയങ്ങൾ വന്നതോടെ തേഞ്ഞ് മാഞ്ഞ് പോവുകയാണ്‌. പാക്കിസ്ഥാന്റെ വെടിയുണ്ടകൾ കൊല്ലത്ത് നിന്നും കിട്ടിയതും അന്വേഷണം എന്തായി എന്നറിയാൻ ജനങ്ങൾക്ക് അവകാശം ഉണ്ട്