പോലീസ് വകുപ്പിൽ ശമ്പളം മുടങ്ങി; ചരിത്രത്തിൽ ആദ്യം

ചരിത്രത്തിൽ ആദ്യമായി പോലീസ് വകുപ്പിൽ ഈ മാസത്തെ ശമ്പളം മുടങ്ങി. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതി സന്ധി ഇക്കുറി വളച്ചിരിക്കുന്നതു പോലീസ് വകുപ്പിനെയാണ്. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായിട്ടും ഇതുവരെ പോലീസ് വകുപ്പിനെ പ്രതിക്കൊള്ളമായി ഒന്നും ബാധിച്ചിരുന്നില്ല. എന്നാലിപ്പോൾ പോലീസ് സേനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. പോലീസ് വകുപ്പിൽ ശമ്പളം മുടങ്ങുന്നത്. എല്ലാ മാസവും അവസാനത്തെ പ്രവൃത്തി ദിവസം എത്തേണ്ട ശമ്പളം ഇന്നുവരെ ഭൂരിപക്ഷം ഉദ്യോഗസ്ഥർക്കും കിട്ടിയിട്ടില്ല. ,

എന്നാൽ എല്ലാവര്ക്കും അല്ല കുറച്ചു പേർക്ക് മാത്രമേ ശമ്പളം മുടങ്ങിയിട്ടുള്ളു എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. .ഇത് ആദ്യമായാണ് പോലീസില്‍ ശമ്പളം വൈകുന്നത്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം വൈകാന്‍ കാരണമെന്നാണ് സൂചന. മറ്റ് ചില സര്‍ക്കാര്‍ വകുപ്പുകളിലും ശമ്പളം വൈകുന്നതായാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തു മാത്രമല്ല മറ്റു എട്ടു ജില്ലകളിലും ശമ്പളം മുടങ്ങിയതായാണ് വാർത്തകൾ ലഭിക്കുന്നത്. ഒന്നുകിൽ അവസാന പ്രവൃത്തി ദിവസത്തിന്റെ അല്ലെങ്കിൽ ആദ്യത്തെ പ്രവൃത്തി ദിവസമോ ആണ് കലാകാലങ്ങളായി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നത് എന്നാലിതവണ മാർച്ച് നാലാം തീയതി ആയിട്ടും പലർക്കും ശമ്പളം ലഭിച്ചിട്ടില്ല. ആദ്യമായാണ് ഇങ്ങനൊരു സംഭവം ഉണ്ടാകുന്നതെങ്കിലും ജീവനക്കാർ ആശങ്കയിലാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബത്തിലെ പലകാര്യങ്ങലും വഴി മുട്ടി നിൽക്കുന്ന അവസ്ഥയിൽ ആണ്.

സർക്കാരിന്ററെ സാമ്പത്തിക പ്രതി സന്ധി യല്ല ശമ്പളം വൈകാൻ കാരണം എന്നാണ് ഇപ്പോൾ നൽകുന്ന വിശദീകരണം വെറുമൊരു സാങ്കേതികതകർ മാത്രമേ ഉള്ളുവെന്നും ഉച്ചയോടെ അത് പരിഹരിച്ചു എല്ലാ ജീവനക്കർക്കും ശമ്പളം അക്കൗബണ്ടിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുകയാണെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണങ്ങൾ.ട്രഷറി നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ശമ്പളം വൈകാമ്പുള്ള കാരണമെന്നാണ് വ്യക്തമാണ്. പോലീസ് വകുപ്പിന് പുറമെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം മുടങ്ങിയിട്ടുണ്ട്. സര്‍ക്കാറിന്റെ ധൂര്‍ത്തും അധിക ചെലവുമാണ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ എത്തിച്ചതെന്നും ആരോപണമുണ്ട്

കഴിഞ്ഞ വര്ഷം ജൂലൈ മാസത്തിലും ഇത് പോലെ രണ്ടു ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു നന്ന് അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും ഉൾപ്പെടെ ഏകദേശം 2 ലക്ഷത്തോളം ജീവനക്കരുടെ ശമ്പളം ആണ് വൈകിയത് അന്നും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ആണെന്ന കാരണം സർക്കാർ സംമ്മതിച്ചിരുന്നില്ല. ഇപ്പോൾ പ്രശ്നം ഒന്ന് കൂടി രൂക്ഷമായി എന്നാണ് ഈ മാസത്തെ ശമ്പളം വൈകളിലൂടെ മനസിലാക്കാൻ പറ്റുന്നത്. കുറച്ചു നാളുകൾക്കു മുബ് സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയ സമയത്തു . ബാങ്ക് വഴി ശമ്പളം വാങ്ങുന്ന ജീവനക്കാരിൽ ഒരു വിഭാഗത്തിനാണ് ശമ്പളം മുടങ്ങിയിരുന്നു . ട്രഷറിയിൽ നിന്നും റിസർവ് ബാങ്കിലേക്ക് പണം മാറുന്ന ഇ-കുബേർ സോഫ്റ്റുവയറിലുണ്ടായ തകരാണ്അന്ന് ശമ്പളം മുടങ്ങാനിടയാക്കിയതെന്ന്ആണ് അന്ന് ഉദ്യോഗസ്ഥർ അറിയിച്ചത. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി മറച്ച് വെച്ച് ഇവർ പറയുന്ന സാങ്കേതിക തകരാറും ഇത് തന്നെ ആയിരിക്കും