ആ കുഞ്ഞുമുഖത്ത് അന്ത്യചുംബനം നല്‍കാന്‍ മാതാപിതാക്കള്‍ക്കായില്ല, സംസ്‌ക്കാരചടങ്ങുകള്‍ കണ്ടെത് ഓണ്‍ലൈന്‍വഴി

തന്റെ പ്രീയപ്പെട്ട മകനെ… പത്തു വര്‍ഷം നോക്കി വളര്‍ത്തിയ കുഞ്ഞു മകന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നേരിട്ടു കാണാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല.. അവസാന ചുംബനം നല്‍കാന്‍ സാധിക്കാതെ സംസ്‌ക്കാരചടങ്ങുകള്‍ ഓണ്‍ലൈനില്‍ കണ്ട അവര്‍ പൊട്ടിക്കരഞ്ഞു.. ഷാനി ദേവസ്യയുടെയും ഷീബയുടെയും മകനായ പത്ത് വയസ്സുകാരനായ ഡേവിഡ് മരിക്കുന്നത് ഒരാഴ്ച്ച മുമ്പാണ്.

കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സെന്റ് മേരീസ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ദുബായില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പമാണ് കാര്‍ഗോ വിമാനത്തില്‍ ഡേവിഡിന്റെ മൃതദേഹവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. വൈകിട്ട് 5.45ന് കിളിയന്തറയിലെ വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിക്കൂറിനുള്ളില്‍ സംസ്‌കരിച്ചു.

മൃതദേഹത്തെ അനുഗമിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ പിതാവ് കിളിയന്തറ പുന്നയ്ക്കല്‍ ഷാനി ദേവസ്യയും അമ്മ ഷീബ ഐസകും സഹോദരി മരിയയും സാമൂഹിക മാധ്യമത്തിലൂടെയാണ് സംസ്‌കാര ചടങ്ങുകള്‍ കണ്ടത്. 20 പേര്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിഡ്. ചൊവ്വാഴ്ച രാത്രി എട്ടോടെ മരിച്ച ഫ്‌ലാറ്റില്‍ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറാം ക്ലാസുകാരനായ ഡേവിഡിനെ ഏറെ നേരമായിട്ടും മുറിയില്‍ നിന്നിറങ്ങുന്നത് കാണാതെ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴായിരുന്നു ഡബിള്‍ ഡക്കര്‍ കട്ടിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.