വീട്ടിൽ നിന്നും ഒരു ലക്ഷം കവർന്നു, സഹോദരൻ അറസ്റ്റിൽ, സംഭവം പെരുമ്പാവൂരിൽ

കൊച്ചി : സഹോദരിയും ഭർത്താവും താമസിച്ചിരുന്ന വീട്ടിലെത്തി കവർച്ച നടത്തിയ സംഭവത്തിൽ അതിഥിതൊഴിലാളി അറസ്റ്റിൽ. വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് ഒരു ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ അസം സ്വദേശി ഇംദാദ് ഹുസൈനെയാണ് പോലീസ് പിടിയിലായത്. പെരുമ്പാവൂർ കണ്ടന്തറയിലെ വീട്ടിൽ നിന്നുമാണ് പ്രതി മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പണത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയം നോക്കി എത്തി മോഷണം നടത്തുകയായിരുന്നു.

അതിഥിതൊഴിലാളിയായി എത്തി ഇവിടെ താമസമാക്കിയതാണ് കുടുംബം. അതേസമയം, നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ സ്വർണവും പണവും നഷ്ടമായി. നെയ്യാറ്റിൻകരയിലെ പ്ലാമൂട്ടുക്കട എറിച്ചല്ലൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് സംഭവം നടക്കുന്നത് എന്നാണ് വിവരം.

അമ്പലത്തിൽ നിന്ന് ഒന്നേകാൽ പവനോളം ആഭരണങ്ങളും കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്ന 5000-ത്തിലധികം രൂപയും മോഷണം പോയതായി ക്ഷേത്ര അധികാരികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി.