വോട്ടേഴ്സ് ലിസ്റ്റിൽ തിരിമറി, വോട്ട് ബിജെപിക്കായതുകൊണ്ട് ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും പേരുകൾ കട്ട് ചെയ്‌തു-കൃഷ്ണ കുമാർ

നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ. കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്.1994ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപിക്കായി താരം സജീവ പ്രകടനമാണ് നടത്തിയത്.

ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്റെ ഭാര്യയുടെ അമ്മയെയും അച്ഛനെയും വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് കട്ട് ചെയ്ത് നീക്കിയെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ബിജെപി ഭരണത്തിൽ എത്താനുള്ള സാഹചര്യമെല്ലാമുണ്ടെന്നും. പക്ഷേ വോട്ടേഴ്‌സ് ലിസ്റ്റിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ടെന്നും പറഞ്ഞു.ബിജെപി ഭരണത്തിൽ എത്താനുള്ള എല്ലാ സാഹചര്യവും ഒത്തു വരുന്നുണ്ട്. പക്ഷേ വോട്ടേഴ്‌സ് ലിസ്റ്റിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ട് എന്ന് എല്ലാ മേഖലയിൽ നിന്നും കേൾക്കുന്നുണ്ട്. അത് എന്റെ കുടുംബത്തിൽ പോലും ഉണ്ടായി.

തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയത്തു താമസിക്കുന്ന എന്റെ ഭാര്യയുടെ അച്ഛനും അമ്മയും വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ല എന്ന് ഇന്ന് രാവിലെയാണ് അറിയുന്നത്, അന്വേഷിച്ചപ്പോൾ അറിഞ്ഞത് വീട്ടിൽ ആളില്ലാത്തതുകൊണ്ടു ലിസ്റ്റിൽ നിന്നും ഒഴിവാക്കി എന്ന്. പക്ഷേ അവർ വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ്. അവർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ടു ലിസ്റ്റിൽ നിന്നും കട്ട് ചെയ്തു എന്നാണു കരുതേണ്ടത്, പ്രായമായവരാണ് അതുകൊണ്ട് അവർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇത്തരം തിരിമറികൾ നടന്നു വോട്ടു മറിച്ചാൽ പോലും ബിജെപി ജയിക്കും എന്നാണു ഞാൻ കരുതുന്നത്.