സുമിത്രയുടെ അടുത്ത കൂട്ടുകാരിയായ നിലീന യുവനടിയുടെ അമ്മ, ബിന്ദു പങ്കജിന്റെ വിശേഷങ്ങൾ

നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്.പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്.പ്രതീഷായി നൂബിൻ,ശീതൾ ആയി അമൃതയുമാണ് എത്തുന്നത്. സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി ബിന്ദു പങ്കജ്, എന്നിവരും പരമ്പരയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സുമിത്രയുടെ അടുത്ത സുഹൃത്തായ നിലീനയ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.ബിന്ദു പങ്കജ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഭർത്താവ് അശോക് ഡിവൈഎസ്പിയാണ്. രണ്ട് മക്കളാണ് ബിന്ദുവിനുള്ളത്.കണ്ണൂർ സ്വദേശിയായ ബിന്ദു ആലുവയിൽ ആണ് ഇപ്പോൾ താമസം. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിലും ഭാഗമാണ് ബിന്ദു. മലയാളികൾക്ക് എല്ലാം പരിചിതയായ ഗായത്രിയാണ് ബിന്ദുവിന്റെ മകൾ. ബാലു വർഗീസ് നായകനായ ലഡുവിൽ നായിക ആയിട്ടാണ് ഗായത്രി എത്തിയത്. ഗായത്രി അറിയാതെ ബിന്ദുവാണ് ഒഡിഷനുവേണ്ടി മകളുടെ ഫോട്ടോയും വിവരങ്ങളും അയച്ചു നൽകിയതും.

മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ബിന്ദു ഭാഗം ആയിട്ടുണ്ട്.ഗർന്ധർവ്വയാമം എന്ന സീരിയലിലാണ് താരം ആദ്യം അഭിനയിച്ചത്. അന്ന് മക്കൾ തീരെ ചെറിയ കുട്ടികളായത് കൊണ്ട് പിന്നീട് അഭിനയത്തിൽ തുടരാൻ സാധിച്ചില്ല.

പിന്നാലെ വർഷങ്ങൾക്ക് ശേഷം വനിത രത്നം എന്ന റിയാലിറ്റി ഷോയിലാണ് താരം എത്തിയത്. പിന്നാലെ തന്റെ ആഗ്രഹം പോലെ പിന്നീട് അഭിനയത്തിൽ സജീവമാകുന്നത്. കുട്ടിക്കാലം മുതൽ നൃത്തം ജീവനാണ് ബിന്ദുവിന്. ഒരുപാട് സ്റ്റേജുകളിൽ താരത്തിന് നൃത്തം ചെയ്യാൻ സാധിച്ചു. വനിത രത്നത്തിന് ശേഷം പാട്ടിന്റെ പാലാഴി എന്ന സിനിമയിൽ അഭിനയിച്ചു. അങ്ങിനെ കുറച്ച്‌ സിനിമകളിൽ അഭിനയിച്ച ശേഷമാണ് സീരിയലിലേക്ക് വരുന്നത്. പ്രണയം ഇന്നാണാ കല്യാണം, ആക്സ്മികം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കെകെ രാജീവിന്റെ കഥയിലെ രാജകുമാരി എന്ന സീരിയലിന് മികച്ച നടിക്കുളള അവാർഡ് ലഭിച്ചിരുന്നു. പിന്നീട് തമിഴിലും താരം അഭിനയിച്ചു. കുടുംബത്തിൽ എല്ലാവരും താരത്തിന് വലിയ സപ്പോർട്ടാണ് നൽകുന്നത്.