ഏറ്റവും വലിയ പ്രചോദകനും പിന്തുണക്കാരനും, അച്ഛന്റെ ഓര്‍മകള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. മലാളികളുടെ ചോക്ലേറ്റ് ഹീറോയാണ് അദ്ദേഹം. കുടുബത്തില്‍ കുഞ്ഞ് അതിഥിയായി ഇസഹാക്ക് കൂടി എത്തിയതോടെ ജീവിതം ആഘോഷമാക്കുകയാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. ഇതിനിടെ പിതാവിന്റെ ഓര്‍മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍. പിതാവിനൊപ്പമുള്ള ഒരു ബാല്യകാല ചിത്രം പങ്കുവെച്ച് വളരെ വൈകാരികമായ ഒരു കുറിപ്പാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയകളില്‍ കുറിച്ചതിങ്ങനെ;

‘സമ്പൂര്‍ണ്ണ മനുഷ്യനായിരിക്കില്ല .. തികഞ്ഞ മനുഷ്യനായിരിക്കില്ല .. (പക്ഷേ, പിന്നെ ആരാണ് ??) എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൃദുലവും വൈകാരികവുമായ മനുഷ്യന്‍! ഏറ്റവും വലിയ പ്രചോദകനും പിന്തുണക്കാരനും !! ചലിക്കുന്ന സര്‍വവിജ്ഞാനകോശം !!!! ഇടയ്ക്ക് ഞാന്‍ നിങ്ങളെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ചില സന്തോഷകരമായ അവസരങ്ങളില്‍). എന്നാല്‍ എനിക്ക് ചുറ്റും, ഞങ്ങളുടെ കുടുംബത്തിന് ചുറ്റും, നിങ്ങളുടെ ചങ്ങാതിമാര്‍ (എന്റെ കൂടി), നിങ്ങള്‍ സഹായിച്ചവര്‍ എന്നിവരിലൂടെ നിങ്ങളുടെ സാന്നിധ്യം എല്ലായെപ്പോഴും ഞാന്‍ അറിയാറുണ്ട്. ഈ ലോകത്തിലെ എല്ലാവരേയും സ്വന്തം കുടുംബമായി പരിഗണിക്കുക, എന്ന, ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചതിന് നന്ദി. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു അപ്പാ.. ഇസുവിന്റെ ബോബന്‍ അപ്പാപ്പാ. !!.

ഉദയായുടെ ആദ്യ കാല ചിത്രങ്ങളില്‍ ബാലതാരമായിട്ടായിരുന്നു ബോബന്‍ കുഞ്ചാക്കോ സിനിമ രംഗത്ത് എത്തുന്നത്. 1925ല്‍ എം ആര്‍ എസ് മണിയുടെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്തിയ അച്ഛന്‍ ആണ് ബോബന്‍ അഭിനയിച്ച ആദ്യ ചിത്രം.