ഭര്‍ത്താവിന്റെ സുഹൃത്തായ നടനുമായി സ്വപ്‌നയുടെ രഹസ്യബന്ധം, വിവാഹബന്ധം വേര്‍പിരിയാന്‍ കാരണം

കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യപ്രതി എന്ന് സംശയിക്കുന്ന സ്വപ്നയെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. സ്വപ്നയുമായി ബന്ധപ്പെട്ട് പുറത്തെത്തുന്ന ഓരോ കാര്യവും ഞെട്ടിക്കുന്നതാണ്. പണവും ആഡംബരവും കുമിഞ്ഞ് കൂടിയപ്പോള്‍ സ്വപ്‌നയുടെ കുടുംബജീവിതം താറുമാറായി. സ്വപ്‌നയുടെ കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ ഏറെയാണ്. 2002ല്‍ ഗള്‍ഫില്‍ വെച്ചായിരുന്നു സ്വപ്‌ന വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ബാര്‍ ബിസിനസ് തുടങ്ങി. ഇതിനിടെ ഭര്‍ത്താവിന്റെ സുഹൃത്തും സിനിമനാടനുമായി സ്വപ്‌ന അടുത്തു. ഇങ്ങനെയാണ് സ്വപ്‌ന നാട്ടില്‍ തിരികെ എത്തുന്നത്.

ഭര്‍ത്താവിനെ പോലും അറിയിക്കാതെ ആയിരുന്നു സ്വപ്‌ന നാട്ടിലേക്ക് മടങ്ങിയത്. സിനിമ നടനായ ഭര്‍ത്താവിന്റെ സുഹൃത്താണ് സ്വപ്‌നയുടെ മടക്കത്തിന് പ്രേരണയായത്. ഒടുവില്‍ ഇത് വിവാഹ മോചനത്തില്‍ കലാശിച്ചു. എന്നാല്‍ നടനുമായുള്ള സ്വപ്‌നയുടെ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. നടന്റെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളും ആയുള്ള ബന്ധത്തിലും വിള്ളലുണ്ടായി. സഹോദരനുമായി പിണങ്ങുകയും ചെയ്തു. പിന്നീട് സ്വപ്ന വിദേശത്തേക്ക് തിരികെ പോയില്ല.

2012 മുതല്‍ സ്വപ്‌നയുടെ താമസം തലസ്ഥാനത്തായി. ട്രാവല്‍ ഏജന്‍സികളില്‍ മാറി മാറി ജോലി ചെയ്തു. പിന്നീട് എയര്‍ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനുമായി പരിചയത്തിലാവുകയും ഇയാളുടെ സഹായത്തോടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗമായ സാറ്റ്‌സില്‍ ജോലി നേടുകയും ചെയ്തു. ഇതിനിടെ ക്രിമിനല്‍ കേസില്‍ പ്രതിയായി. രണ്ടാം വിവാഹം കഴിഞ്ഞതിന് ശേഷമാണ് കോണ്‍സുലേറ്റിലെ ജീവനക്കാരി ആകുന്നത്. ഗള്‍ഫില്‍ നിന്നും വലിയ സമ്പാദ്യം ഒന്നും ഇല്ലാതെ നാട്ടില്‍ എത്തിയ സ്വപ്‌നയ്ക്ക് ഇന്ന് കോടികളുടെ നിക്ഷേപങ്ങളുണ്ട്.