നിങ്ങളെ കാണാന്‍ ഒരു രസവുമില്ലെന്ന് കമന്റ്, ലക്ഷ്മിയുടെ മറുപടിക്ക് കൈയ്യടി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ലക്ഷ്മി ജയന്‍. ബിഗ്‌ബേസ് മലയാളം സീസണ്‍ മൂന്നില്‍ മത്സരാര്‍ത്ഥിയായിരുന്നു ലക്ഷ്മി. ഷോയില്‍ നിന്നും ആദ്യം എലിമിനേറ്റ് ചെയ്യപ്പെട്ടതും ലക്ഷ്മിയായിരുന്നു. ഗായികയായ ലക്ഷ്മി പ്രേക്ഷകര്‍ക്കും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. താരത്തിനെ പുറത്താക്കിയത് ശരിയായ തീരുമാനമല്ലെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

ഇപ്പോള്‍ സേഷ്യല്‍ മീ!ഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായിക ലക്ഷ്മി ജയന്‍ പങ്കുവെച്ച വീഡിയോണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്. ലക്ഷ്മിയുടെ റീല്‍സ് നിമിഷനേരം കൊണ്ട് വൈറലായി. എന്നാല്‍ വീഡിയോയ്ക്ക് നല്ല കമന്റുകള്‍ക്ക് ഒപ്പം മോശമായ കമന്റുകളും എത്തിയിരുന്നു. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാന്‍ എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് കമന്റായി കുറിച്ചത്.

ഈ കമന്റിന് വളരെ മികച്ച മറുപടിയാണ് ലക്ഷ്മി നല്‍കിയത്. ഇത് ഫില്‍റ്റര്‍ എഫക്ട് ആണ്. മേക്കപ്പ് കുറവാണെന്നും അത് ഏഷ്യനെറ്റില്‍ വരുമ്പോള്‍ മനസ്സിലാകുമെന്നും ലക്ഷക്ഷ്മി മറുപടിയായി കുറിച്ചു. പോസിറ്റീവ് കമന്റുകളാണ് അധികവും ലഭിക്കുന്നത്. ഫിനാലെയ്ക്ക് ശേഷം താരങ്ങള്‍ നാട്ടില്‍ മടങ്ങി എത്തിയിട്ടുണ്ട്. മണിക്കുട്ടനാണ് സീസണ്‍ 3 യുടെ വിജയി.