അവളെ കാത്തിരുന്ന അതേ ആശുപത്രിയിൽ അവളുടെ കുഞ്ഞിനായി കാത്തിരുന്നു- ലാൽ ജോസ്

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് . സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ,

ഷൂട്ട് നിർത്തിവെച്ചാണ് മകളുടെ പ്രസവത്തീയതിയിൽ താൻ ആശുപത്രിയിലേക്ക് പോയത്. അവളെ പ്രസവിച്ച അതേ ആശുപത്രിയിലായിരുന്നു അവളുടേയും പ്രസവം. അന്ന് അവളെ കാത്തിരുന്ന അതേ ആശുപത്രിയിൽ അവളുടെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. സിനിമയിലൊക്കെ കാണുന്ന പോലെ ഒരേ സീൻ റീപീറ്റ് ആവുന്ന പോലെയാണ് തോന്നിയത്. അന്ന് എനിക്കൊപ്പം അപ്പച്ചനും ലീനയുടെ അമ്മയുമുണ്ടായിരുന്നു. അതേ സ്ഥലത്ത് വീണ്ടും ഇരുന്നപ്പോൾ മരുമകനും അവന്റെ അമ്മയും ലീനയുമായിരുന്നു ഇത്തവണ ഒപ്പമുണ്ടായത്. ഏത് സമയത്തായിരുന്നു കൂടുതൽ ടെൻഷൻ അനുഭവിച്ചതെന്ന് ചോദിച്ചാൽ അറിയില്ല.

സിനിമയാണ് എന്റെ ലോകവും ജീവനും. എല്ലാവരേയും ഒരേപോലെ കാണാനാവുന്നതിന്റെ കാരണവും അതാണ്. സെറ്റിൽ എല്ലാവരും സന്തോഷത്തോടെയിരുന്നാൽ എനിക്ക് നന്നായി ജോലി ചെയ്യാൻ. ആരുടേയെങ്കിലും മുഖം മാറിയാലോ എനിക്ക് ടെൻഷനാവും. ഭയങ്കര സെൻസിറ്റീവായ ആളാണ് ഞാൻ

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് . സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.