കുട്ടികള്‍ വേണ്ടെന്നുവച്ചത് നല്ല തീരുമാനം, ഇനി വിവാഹത്തിനില്ല; ലെന

വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. തന്നെക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മവേഷം ചെയ്യാനും നെഗറ്റീവ് റോളുകള്‍ അവതരിപ്പിക്കാനുമൊന്നും ലെന ഒരിക്കലും മടിച്ചു നില്‍ക്കാറില്ല. കരിയറിലെ ഈ ബോള്‍ഡായ തീരുമാനങ്ങള്‍ തന്നെയാണ് ലെന സ്വന്തം ജീവിതത്തിലും കൈകൊണ്ടത്.

ലെന വിവാഹം കഴിച്ചതാണോ? ഒരിടയ്ക്ക് മലയാളം സോഷ്യൽ മീഡിയ ഇങ്ങനെയുള്ള ചർച്ചയാണ് നടത്തിയത്. ലെനയുടെ വിവാഹ മോചന വാർത്ത പുറത്തുവന്ന വേളയിലായിരുന്നു ഇങ്ങനെയൊരു ചോദ്യം പലരും ഉന്നയിച്ചത്. നടിമാരായാൽ ഉണ്ടാകുന്ന ഗോസിപ്പ് മാത്രമാകും വിവാഹ മോചന വാർത്തയെന്ന് കരുതിയത്. ബാല്യകാലം തൊട്ടേ സുഹൃത്തായിരുന്ന അഭിലാഷിനെയാണ് ലെന ഏറെ വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം ചെയ്തത്. പന്ത്രണ്ട് വയസുള്ളപ്പോൾ മുതൽ അഭിലാഷിനെ പ്രണയിക്കുകയായിരുന്നു എന്ന് പറഞ്ഞ ലെന എങ്ങനെയാണ് തന്റെ ദാമ്പത്യം അവസാനിച്ചതെന്നും വ്യക്തമാക്കി.

‘ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്.

രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട്. ജീവിതത്തില്‍ തെറ്റും ശരിയും ഇല്ല, ട്രയല്‍സ് ആന്‍ഡ് ഇറേഴ്‌സ് അല്ലേ. ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്തു ഡിവോഴ്‌സ് ചെയ്തു ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല.’ ലെന പറഞ്ഞു.

ഒരു നടിക്ക് സമൂഹത്തിൽ സമൂഹത്തിൽ അവരുടേതായ സ്ഥാനമുണ്ടെന്നും ലെന അഭിപ്രായപ്പെടുന്നു. പേരുവച്ച് അവർ ്അറിയപ്പടുന്നതിലു സമ്പാദിക്കുന്നതും കൊണ്ടാണ് ഇതെന്നും ലെന അഭിപ്രായപ്പെടുന്നു. എപ്പോഴും കീഴടങ്ങി നിൽക്കാൻ പറ്റില്ലെന്നും ലെന അഭിപ്രായപ്പെടുന്നു. ജീവന് തുല്യം പ്രണയിച്ചത് വെറുതേ ആയെങ്കിലും ഇനിയൊരു പ്രണയം സംഭവിച്ചുകൂടായ്കയില്ലെന്നും ലെന അഭിപ്രായപ്പെടുന്നു. പക്ഷേ, എന്റെ ജീവിതം ഇപ്പോൾ മുഴുവനായിട്ട് സിനിമയുമായി കണക്ട് ചെയ്തതാണ്. പ്രണയത്തെക്കുറിച്ച് ആലോചിക്കാനുള്ള മൂഡിലല്ല താനിപ്പോഴെന്നും നടി പറുന്നു.