വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം, ഏഴ് വയസുകാരനു ഗുരുതര പരിക്ക്

പാലക്കാട്. വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്. അസം സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. വൈകിട്ട് ആറു മണിയോടെ തിരുവുണ്ട എസ്റ്റേറ്റിലാണ് സംഭവം.

വീടിന് പുറത്ത് കളിക്കുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. നിലവിളികേട്ട രക്ഷിതാക്കൾ വീടിന് പുറത്തെത്തിയതോടെ കുട്ടിയെ വിട്ട് പുലി തേയില തോട്ടത്തിലാണ് ഓടിമറഞ്ഞു.

കുട്ടിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. മുറിവേറ്റ ഭാഗം തുന്നിച്ചേർത്തിട്ടുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ കുട്ടിയെ പൊള്ളാച്ചിയിലെയോ കോയമ്പത്തൂരിലെയോ ആശുപത്രിയിലേക്ക് മാറ്റും.