രാത്രിയില്‍ കാമുകിയായ വീട്ടമ്മയെ തേടിയെത്തി, പിന്നീട് കിട്ടിയത് മുട്ടന്‍ പണി, ക്ലൈമാക്‌സില്‍ ട്വിസ്റ്റ്

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ വീട്ടമ്മയുമായി ഒളിച്ചോടാനായി വീട്ടമ്മയുടെ വീടിനടുത്തെത്തിയ കാമുകന് കിട്ടിയത് മുട്ടന്‍ പണി. വീട്ടമ്മയുടെ വീടിനടുത്തെത്തിയ യുവാവിനെ നാട്ടുകാരില്‍ ചിലര്‍ കാണുകയും സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ യുവാവിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കള്ളനെന്ന സംശയത്തിലാണ് ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചത്.

കൊല്ലം സ്വദേശിയായ യുവാവാണ് കാളികാവ് പോലീസിന്റെ പിടിയില്‍ ആയത്. ഒടുവില്‍ സത്യം മനസിലാക്കിയ പോലീസ് കാമുകനായ യുവാവിനെ തിരികെ വണ്ടി കയറ്റി വിട്ടു. ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം പ്രണയമായി പിന്നീട് ജീവിതം ആരംഭിച്ച സുഹൃത്തുക്കള്‍ വഴിയാണ് യുവാവിന് കാളികാവിലുള്ള വീട്ടമ്മയെ പരിചയപ്പെട്ടത്.

രണ്ട് ദിവസം മുമ്പ് യുവാവ് കളികാവിലെത്തി. തുടര്‍ന്ന് പ്രദേശത്ത് ചുറ്രിക്കറിങ്ങി നടന്ന് യുവതിയുടെ വീട് തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രണ്ടു ദിവസം കാളികാവിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങിയ യുവാവ് രണ്ടാം ദിവസം രാത്രി വീട്ടമ്മ നല്‍കിയ വിവരം അനുസരിച്ച് പുറപ്പെട്ടെങ്കിലും വഴിപിഴച്ചു. അങ്ങനെയാണ് നാട്ടുകാരുടെ കൈയിലകപ്പെട്ടത്. ആര്‍ക്കും പരാതിയില്ലാത്തതിനാലാണ് ഇയാളെ താക്കീത് നല്‍കി വിട്ടതെന്ന് പോലീസ് പറഞ്ഞു.