മഹാരാഷ്ട്രയിൽ മൂന്നു സീറ്റിലും കാവിക്കൊടി പാറിച്ച് ബിജെപി

മഹാരാഷ്ട്രയിൽ ഒഴിവു വന്ന 3 രാജ്യസഭാ സീറ്റിലും കാവി കൊടി പാറിച്ച് ബിജെപി സ്ഥനാർഥിമാർ ജയിച്ചു. ശിവസേന- കോൺഗ്രസ്- എൻ സി പി സഖ്യത്തേ മറികടന്നാണ്‌ ബിജെപി മഹാരാഷ്ട്രയിൽ വൻ വിജയം നേടിയത്. എതിരേ മൽസരിച്ച ശിവസേനയുടെ പരാജയം കോൺഗ്രസിലും ഞെട്ടൽ ഉണ്ടാക്കി. മഹാരാഷ്ട്രയിലെ രാജ്യ സഭാ സീറ്റുകൾ ബിജെപി തൂത്ത് വാരിയത് ദേശീയ തലത്തിൽ ശ്രദ്ധേയമായി.

ആദ്യമായി ബിജെപി രാജ്യ സഭയിൽ 100 എന്ന മാന്ത്രിക സംഖ്യ കടടന്നിരുന്നു.2022 മാർച്ചിലായിരുന്നു അത്.ഒന്നര പതിറ്റാണ്ട് കാലത്തിനിടയിൽ ആദ്യമായാണ്‌ ഒരു കക്ഷി 100 സീറ്റുകൾ ഒറ്റക്ക് രാജ്യ സഭയിൽ നേടുന്നതും. സ്വതന്ത്രരെ തങ്ങളുടെ പക്ഷത്ത് നിർത്താനായതാണ്‌ ബിജെപിയുടെ നേട്ടത്തിനു കാരണമായത് എന്നും ശരദ് പവാർ പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പും അടുത്ത് നില്ക്കെ ബിജെപിക്ക് രാജ്യ സഭയിൽ അംഗ സംഖ്യ കൂടുന്നത് വോട്ട് നില ഉയർത്തും. എതിരാളികൾക്ക് കുറയും ചെയ്യും.

സ്വതന്ത്ര എം.എൽ.എമാരെയും ചെറുപാർട്ടികളിൽ നിന്നുള്ളവരെയും ബിജെപി തങ്ങളുടെ ക്യാമ്പിൽ എത്തിക്കുകയായിരുന്നു.ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവയുടെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡി ക്ക് ഏറ്റ വൻ തിരിച്ചടിയായി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് നടന്ന 3 രാജ്യസഭാ സീറ്റും ബിജെപി തൂത്ത് വാരിയത്