പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ മഹുവ മൊയ്ത്ര 31 നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി. പണം വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊയ്ത്ര ഈ മാസം 31ന് നേരിട്ടു ഹാജരാവണമെന്ന് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി. മൊയ്ത്രയ്‌ക്കെതിരായ ആരോപണം അന്വേഷിക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി മന്ത്രാലയത്തിന്റെയും സഹായം തേടുമെന്ന് സമിതി അധ്യക്ഷനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ പറഞ്ഞു.

അതേസമയം പരാതി നല്‍കിയ ബിജെപി നേതാവ് നിഷികാന്ത് ദുബെ ഇന്ന് സമിതി മുമ്പാകെ ഹാജരായി. അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രയിയും സമിതിക്ക് മുമ്പാകെ ഹാജരായി. മൊയ്ത്ര ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹരിനന്ദാനിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും സ്വീകരിച്ചുവെന്നും. എത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്ന് മഹഗുല്‍ മൊയ്ത്ര പറയുന്നു.

പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ് വേഡും പങ്കിട്ടിരുന്നതായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി എത്തിക്‌സ് കമ്മിറ്റിക്ക് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അദാനിയെ ലക്ഷ്യം വെച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതുവഴി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനുമായിരുന്നു പദ്ധതി.