അവസാന യാത്രയ്ക്ക് ചമയമിട്ട് ഇന്നസെന്റ്

മലയാളികള്‍ക്ക് ഒരിക്കലും മറക്കുവാന്‍ കഴിയാത്ത അത്ര ചിരി ഓര്‍മകള്‍ സമ്മാനിച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഇന്നസെന്റ് വിടവാങ്ങിയത്. ഇനി അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങളും ചിത്രങ്ങളുമാണ് ബാക്കി. നിരവധി ചിത്രങ്ങളില്‍ പല കഥാപാത്രങ്ങളായും വേഷമണിഞ്ഞ ഇന്നസെന്റ് തന്റെ അവസാന യാത്രയ്ക്കായി ചമയമിടുന്ന ചിത്രങ്ങള്‍ ഒരു നൊമ്പരമായി മാറുകയാണ്.

സിനിമ ലോകവും ആരാധകരും പ്രിയപ്പെട്ട നടന് വിടചൊല്ലുകയാണ്. രാവിലെ എട്ട് മുതല്‍ 11 വരെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ഇരങ്ങാലക്കുട ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടില്‍ എത്തിക്കും. ഇരങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10നാണ് സംസ്‌കാരം.

കാന്‍സര്‍ രോഹത്തെ തുടര്‍ന്ന് ചികിത്സലിയാരിരുന്ന ഇന്നസെന്റ് ഞായറാഴ്ച രാത്രി 10.30നാണ് മരിച്ചത്. 1948-ല്‍ ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. 2000 മുതല്‍ 2018വരെ താരസംഘടനയായ അമ്മയുടെ അധ്യക്ഷനായിരുന്നു. 1979ല്‍ ഇരിങ്ങലക്കുട നഗരസഭാ കൗണ്‍സിലറും 2014ല്‍ ചാലക്കുടിയില്‍ നിന്നുള്ള എംപിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.