മലയാളത്തിന്റെ താരരാജാക്കന്മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ ഫ്രെയ്മില്‍

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും മോഹന്‍ലാലും. മൂവരും ഒന്നിച്ചെത്തിയ സിനിമകള്‍ അപൂര്‍വ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടല്‍ എപ്പോഴും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇന്ന് പിറന്നാള്‍ ആഘോഷിച്ച സുരേഷ് ​ഗോപിക്ക് മമ്മൂട്ടിയും മോഹന്‍ലാലും ആശംസകള്‍ അറിയിച്ചിരുന്നു. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോ​ഗത്തില്‍ മൂവരും ചേര്‍ന്ന് പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ സുരേഷ് ​ഗോപി പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.

അമ്മ യോ​ഗത്തില്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രമാണ് സുരേഷ് ​ഗോപി പങ്കുവച്ചത്. സുരേഷ് ​ഗോപിക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ട്. ഹൃദയ സിമ്പലിനൊപ്പമാണ്‌ സുരേഷ് ​ഗോപി ചിത്രം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രം​ഗത്തെത്തിയത്.