കാസർകോട് യുവാവിനെ സഹോദരൻ വെടിവച്ച് കൊന്നു, സംഭവം മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ

കാസർകോട്∙ കുറ്റിക്കോൽ നൂഞ്ഞങ്ങാനത്ത് യുവാവിനെ സഹോദരൻ വെടിവച്ച് കൊന്നു. അശോകൻ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ബാലകൃഷ്ണനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെ ഇന്നലെ രാത്രിയാണു സംഭവം.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നവഴി പ്ലാച്ചേരിക്ക് സമീപമാണ് ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനവ്യൂഹത്തില്‍ പിന്നിലായിരുന്നു ആംബുലന്‍സ്. മുഖ്യമനന്ത്രിയുടെ വാഹനവും പോലീസ് വാഹനവും കടന്ന് പോയതിന് ശേഷം പിന്നിലാണ് ആംബുലന്‍സ് പോയത്. എതിര്‍ വശത്തു നിന്നും എത്തിയ കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു.