കണ്ണനെക്കാണാന്‍ മഞ്ജരിയും ജെറിയും ഗുരുവായൂരില്‍

മലയാളത്തിന്റെ പ്രീയപ്പെട്ട ഗായികമാരില്‍ ഒരാളാണ് മഞ്ജരിയും ബാല്യകാല സുഹൃത്തുമായി കഴിഞ്ഞ മാസമായിരുന്നു വിവാഹം. വളരെ ലളിതമായിട്ടാണ് മഞ്ജരിയും ജെറിയും വിവാഹിതരായത്. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ നടന്‍ സുരേഷ് ഗോപി, ഗായകന്‍ ജി വേണുഗോപാല്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. താലികെട്ടിന് ശേഷം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം നടത്തിയത്.

വിവാഹവാര്‍ത്തകള്‍ക്ക് വലിയ ശ്രദ്ധയാണ് ലഭിച്ചത് ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് ഗുരുവായൂരില്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. മഞ്ജരി ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ജെറി ആദ്യമായിട്ടാണ് ഗുരുവായൂരില്‍ എത്തുന്നത് അദ്ദേഹത്തിന് അമ്പലത്തില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ലെന്നും മഞ്ജരി പറയുന്നു. എന്നാലും അദ്ദേഹം പുറത്തു നിന്നു പ്രാര്‍ഥിച്ചുവെന്നും താന്‍ ഉള്ളില്‍ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി പോസ്റ്റിലൂടെ പറഞ്ഞു.

‘ഗുരുവായൂര്‍ അമ്പല ദര്‍ശനം’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജരി ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് വളരെ പെട്ടന്നാണ് ആരാധകരുടെ മികച്ച പ്രതികരണം ലഭിച്ചത്. ജൂണ്‍ 24 ന് തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. ഒന്നാം ക്ലാസ് മുതല്‍ ഇരുവരും ഒരുമിച്ചായിരുന്നു പഠനം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ മാനേജരാണ് ജെറിന്‍. പത്തനംതിട്ട സ്വദേശിയാണ്.