ഇതുവരെ എടുത്തതില്‍ ഏറ്റവും മികച്ച തീരുമാനം ഇതാണ്, മഞ്ജിമ പറയുന്നു

കോവിഡ് കാലത്തെ ലോക്ക്ഡൗണില്‍ ഇരിക്കുമ്പോള്‍ പലരും ശരീരത്തെ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. യോഗയും ഫിറ്റ്‌നസുമൊക്കെ ശീലമാക്കിയവര്‍ ചുരുക്കമല്ല. സിനിമ-സീരിയല്‍ നടിമാരില്‍ പലരും യോഗ അഭ്യസിക്കുന്നതിന്റെയും മറ്റും വീഡിയോ പങ്കുവെച്ചിരുന്നു. ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയത് സംയുക്ത വര്‍മ്മയുടെ യോഗ ചിത്രങ്ങളും വീഡിയോകളും ആയിരുന്നു. ഇപ്പോള്‍ താന്‍ യോഗ പരിശീലനം ആരംഭിച്ച വിവരം അറിയിച്ചിരിക്കുകയാണ് നടി മഞ്ജിമ മോഹനും.

യോഗ ചെയ്യുന്ന ചിത്രം മഞ്ജിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. താന്‍ ഇതുവരെ എടുത്തതില്‍ ഏറ്റവും മികച്ച തീരുമാനം ഇതാണെന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജിമ ചിത്രങ്ങള്‍ പങ്കുവച്ചത്. ‘താര മാഡത്തിന്റെ കീഴില്‍ കഴിഞ്ഞ ഒരു മാസമായി ഞാന്‍ യോഗ പരിശീലിക്കുകയാണ്. ഞാന്‍ ഇതുവരെ എടുത്തതില്‍ ഏറ്റവും മികച്ച തീരുമാനമാണ് ഇത്. യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുള്ള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മളെ പഠിപ്പിയ്ക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ യോഗ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്ന ടീച്ചര്‍ക്ക് നന്ദി” എന്നാണ് മഞ്ജിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

പല പ്രാവശ്യം തടി കൂടിയതിന്റെ പേരില്‍ തഴയപ്പെട്ട നടിയാണ് മഞ്ജിമ. തമിഴ് സിനിമാ ലോകത്ത് നിന്ന് പലപ്പോഴും തടി കൂടി എന്ന കാരണം പറഞ്ഞ് അവസാന നിമിഷം തന്നെ പുറത്താക്കിയിട്ടുണ്ട് എന്ന് മഞ്ജിമ തന്നെ തുറന്ന് പറഞ്ഞിരുന്നു. മഞ്ജിമയ്ക്ക് സിനിമകളില്‍ അവസരം കുറയാന്‍ കാരണം പ്രായത്തില്‍ കവിഞ്ഞ ശരീര വണ്ണമാണെന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു