കാസര്‍കോട് വന്‍ കവര്‍ച്ച, എടിഎമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു

കാസര്‍കോട്. മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

ആക്‌സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍ നിന്നാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.