കൊലയാളി കൊമ്പനൊപ്പം ഫോട്ടോ, ഇടുക്കിയിൽ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്

ഇടുക്കി : കൊലയാളി കൊമ്പനൊപ്പം സെൽഫി എടുത്ത യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്. ഓൾഡ് മൂന്നാർ സ്വദേശികളായ സെന്തിൽ, രവി എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

രണ്ടുപേരുടെ ജീവനെടുത്ത കാട്ടാന കട്ടക്കൊമ്പന്റെ മുന്നിൽ നിന്നുമായിരുന്നു യുവാക്കളുടെ സാഹസിക ഹോട്ടോഷൂട്ട്. ഇരുവരും ചേർന്ന് കട്ടക്കൊമ്പനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിന്റെ വീഡിയോയും ഈ ഫോട്ടോകളും പ്രചരിച്ചതോടെയാണ് വനംവകുപ്പിന്റെ നടപടി. സെന്തിലാണ് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നത്.

രവി ചിത്രങ്ങളും വീഡിയോയും പകർത്തി. ഈ ഫോട്ടോയും വീഡിയോയുമെല്ലാം ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഇതോടെയാണ് സംഭവം വിവാദമായത്. നാല് ദിവസം മുമ്പ് മൂന്നാറിൽ സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ കട്ടക്കൊമ്പനിറങ്ങുകയും ഏറെനേരം പ്രദേശവാസികൾ പരിഭ്രാന്തരാവുകയും ചെയ്‌തിരുന്നു. ഈ ആന മുൻപ് രണ്ട് രണ്ട് പേരുടെ മരണത്തിന് കരണമായതാണ് സംശയം. അതിനാൽ തന്നെ കൊലയാളി കൊമ്പനെ നാട്ടുകാർക്കും പേടിയാണ്.