മിയ ജോർജിന് ആൺകുട്ടി, സന്തോഷം പങ്കുെവച്ച് താരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോർജ്. സീരിയലിലൂടെ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു താരം. നിരവധി ചിത്രങ്ങളിൽ മിയ അഭിനയിച്ചു. നടിയായും, സഹനടിയായുമൊക്കെ തിളങ്ങി നിൽക്കുകയാണ് മിയ ഇപ്പോൾ. അൽഫോൺസാമ്മ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സിനിമയിൽ എത്തിയതോടെ പ്രമുഖ താരങ്ങളുടെയൊക്കെ നായികയായി

ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം ലോക്ക് ഡൗൺ സമയത്താണ് നടന്നത്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു.

ഇപ്പോഴിതാ തങ്ങള്‍ക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിശേഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മിയ. അതേ ആൺകുട്ടിയാണ്, ലൂക്ക ജോസഫ് ഫിലിപ്പ്, എന്ന് കുറിച്ചാണ് മിയയും അശ്വിനും ചേർ‍ന്ന് കുട്ടിയുമായി നിൽക്കുന്ന ചിത്രം മിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം. മിയയുടെ ഏറ്റവും അടുത്ത സുഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ അടുത്തിടെ മിയയുടെ വീട്ടിൽ നിന്നുമൊരു വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലൂടെയാണ് മിയ ഒരു കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങുകയാണെന്ന് ഏവരും അറിഞ്ഞത്. ഗാർഡിയൻ എന്ന സിനിമയിലാണ് മിയ ഒടുവിലായി അഭിനയിച്ചത്.