കൂട്ടുകാർ ഒരുക്കിയ സർപ്രൈസ് കണ്ട് അമ്പരന്ന് മിയ, വീഡിയോ

ഉടൻ വിവാഹിതയാകുന്ന മിയക്ക് സർപ്രൈസ് ബ്രൈഡൽപാർട്ടിയൊരുക്കി കൂട്ടുകാർ.കുട്ടിക്കാലം മുതൽ ഒന്നിച്ച്‌ പഠിച്ച സുഹൃത്തുക്കൾ ചേർന്നാണ് മിയക്ക് സർപ്രൈസ് നൽകിയത്.മിയയുടെ സഹോദരി ജിനിയാണ് വീഡിയോ പങ്കുവെച്ചത്.നാലുകെട്ട് ശൈലിയിലുള്ള ഒരു വീട്ടിലായിരുന്നു പാർട്ടി ഒരുക്കിയത്.ഒരു വീട്ടിലാണ് പാർട്ടി ഒരുക്കിയത്.വീടെല്ലാം അലങ്കരിച്ച്‌ എല്ലാം തയാറാക്കിയതിനു ശേഷമാണ് മിയയെ അവിടേയ്ക്ക് കൊണ്ടുവന്നതും. കൂട്ടുകാരെ പെട്ടന്നു കണ്ടതോടെ മിയയ്ക്കും സന്തോഷം.കണ്ണുകെട്ടി മിയയെ ഇവിടേക്ക് എത്തിക്കുമ്പോഴും സർപ്രൈസിനെക്കുറിച്ച്‌ നടിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സജ്ജീകരണങ്ങൾ കണ്ട് ഞെട്ടുന്ന മിയയെ വിഡിയോയിൽ കാണാം.

ആഗസ്റ്റ് 25നായിരുന്നു പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് മിയയുടെ മനസമ്മത ചടങ്ങുകൾ നടന്നത്.മിയയുടെ മനസമ്മതത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.ജൂൺ രണ്ടിനായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്.ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹം ആലോചിച്ചുറപ്പിച്ചതാണെന്ന് മിയയുടെ വീട്ടുകാർ അറിയിച്ചിരുന്നു.

ആദ്യം ചെറു റോളുകളിൽ തുടക്കമിട്ട മിയ പിന്നീട് സച്ചിൻ രചന ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.അതിന് മുൻപ് തിരുവമ്പാടി തമ്പാൻ,ഈ അടുത്ത കാലത്ത്,ഡോക്ടർ ലൗ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നുപൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തിൽ താരം ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.പിന്നീട് വിശുദ്ധൻ,അനാർക്കലി,എട്ടേകാൽ സെക്കന്റ്,റെഡ് വൈൻ,ഹായ് അയാം ടോണി,എന്നീ ചിത്രത്തിലൂടെ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു.ഇപ്പോൾ താരം പല റിയാലിറ്റി ഷോകളിലും സജീവമാണ്.