സിനിമ വിടില്ല, സ്‌നേഹവും പിന്തുണയും വേണം, വിവാഹ ശേഷം മിയ

മലയാളികളുടെ പ്രിയപ്പെട്ട നടി മിയ ജോര്‍ജ് ഇന്നലെയാണ് വിവാഹിത ആയത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്..ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.ജീവിതത്തില്‍ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണെന്നും ഇത്രയും കാലം നല്‍കിയ പിന്തുണ പ്രേക്ഷകര്‍ ഇനിയും നല്‍കണമെന്നും മിയ പറഞ്ഞു.വിവഹ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മിയ ഇത്തരത്തില്‍ പ്രതികരിച്ചത്.വിവാഹ ശേഷം അഷ്വിനും കുടുംബത്തോടും ഒപ്പം കൊച്ചിയിലേക്ക് താമസം മാറുമെന്നും മിയ വ്യക്തമാക്കി.
എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ മാസമായിരുന്നു മനസമ്മതം.ജൂണ്‍ മാസത്തിലായിരുന്നു വിവാഹ നിശ്ചയം.കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങായിരുന്നു പള്ളിയില്‍ നടന്നത്.വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരും പള്ളിയിലേക്ക് മാസ്‌കും വെച്ചാണ് കയറി വന്നത്.ഓഫ് വൈറ്റ് നിറമുള്ള ഗൗണ്‍ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം.കൈയില്‍ ബോക്കയുമായിട്ടാണ് മിയ എത്തിയത്.വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്‌സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു.കോട്ടും സ്യൂട്ടുമായിരുന്നു അഷ്‌വിന്റെ വേഷം.വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്.ക്രിസ്ത്യന്‍ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം.എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്!വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍.മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു.മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.