ഇങ്ങനെയായിരുന്നു മിയയുടെ വിവാഹം, വീഡിയോ പങ്കുവെച്ച് സഹോദരി ജിനി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്.കഴിഞ്ഞ ദിവസമാണ് മിയ വിവാഹിതയായത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില് മിനന്നു ചാര്‍ത്തിയത്.എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.
വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരും പള്ളിയിലേക്ക് മാസ്‌കും വെച്ചാണ് കയറി വന്നത്.ഓഫ് വൈറ്റ് നിറമുള്ള ഗൗണ്‍ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം.കൈയില്‍ ബോക്കയുമായിട്ടാണ് മിയ എത്തിയത്.വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്‌സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു.ഇപ്പോള്‍ മിയയുടെ വിവാഹ വീഡിയോ പുറത്ത് എത്തിയിരിക്കുകയാണ്.സഹോദരി ജിനിയാണ് മിയയുടെ വിവാഹ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.ജിനിയുടെ തന്നെ യുട്യൂബ് ചാനലിലൂടെയാണ് 15 മിനിട്ടുള്ള വീഡിയോ റിലീസ് ചെയ്തത്.വിവാഹത്തിനായി മിയ ഒരുങ്ങുന്നത് മുതല്‍ വീഡിയോയിലുണ്ട്.മിന്നുകെട്ടും അഷ്വിനൊപ്പം കാറില്‍ കയറി മിയ പോകുന്നതുമൊക്കെ വീഡിയോയിലുണ്ട്.ജീവിതത്തില്‍ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണെന്നും ഇത്രയും കാലം നല്‍കിയ പിന്തുണ പ്രേക്ഷകര്‍ ഇനിയും നല്‍കണമെന്നും വിവഹ ശേഷം മിയ പറഞ്ഞിരുന്നു.വിവഹ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മിയ ഇത്തരത്തില്‍ പ്രതികരിച്ചത്.വിവാഹ ശേഷം അഷ്വിനും കുടുംബത്തോടും ഒപ്പം കൊച്ചിയിലേക്ക് താമസം മാറുമെന്നും മിയ വ്യക്തമാക്കി.മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു.മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.