മിൽമ പാലിന്റെ വില വർദ്ധനവ് ; തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മിൽമ പാലിന് വില വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ നടപടി പ്രതിഷേധാർഹമാണ്. മിൽമ പാക്കറ്റിന് ആറു രൂപ വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്.

ജനജീവിതം ദുസ്സഹമാക്കുന്ന നിലപാടുമായി മുന്നോട്ട് പോവുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനരോഷമുണ്ടാകും. അവശ്യ സാധനങ്ങൾക്കെല്ലാം പൊള്ളുന്ന വിലയുള്ളപ്പോൾ പാൽ വില കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാരിനെതിരെ ബഹുജനങ്ങളെ അണിനിരത്തി ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ക്ഷേമപെൻഷൻ ഉൾപ്പെടെ തടഞ്ഞുവെച്ച സർക്കാരിന്റെ നടപടിയെ അദ്ദേഹം വിമർശിച്ചു.