പരീക്ഷയ്ക്ക് തോറ്റതിന് കത്തെഴുതിവെച്ച് നാടുവിട്ട വിദ്യാർത്ഥികളെ കണ്ടെത്തി

വൈപ്പിൻ:പരീക്ഷയ്ക്ക് തോറ്റതിന് കത്തെഴുതിവെച്ച് നാടുവിട്ട വിദ്യാർത്ഥികളെ കണ്ടെത്തി. എറണാംകുളം വൈപ്പിൻ സ്വദേശികളായ വിദ്യാർത്ഥികളാണ് ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയത്.

എറണാംകുളം പുതുവൈപ്പ് സ്വദേശികളായ പ്രവീഷിന്‍റെ മകന്‍ ആദിത് (13) പ്രജീഷിന്‍റെ മകന്‍ ആദിഷ് (13) ,ജസ്റ്റിന്‍റെ മകന്‍ ആഷ് വിൻ (13) എന്നിവരാണ് നാടുവിട്ടത്.

എട്ടാംക്ലാസിലെ ക്രിസ്തുമസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടിയതിന് പിന്നാലെയാണ്  മൂവർസംഘം ഒരു കത്ത് എഴുതിവച്ച് നാടുവിട്ടത്.

പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, ഞാനും എന്റെ രണ്ട് കൂട്ടുകാരായ ആദിഷ് എന്ന കുഞ്ഞുവും, ആഷിന്‍ എന്ന ആച്ചിയും കൂടി നാട് വിടുകയാണ്. ഈ ഞങ്ങളെ അന്വേഷിച്ച് ഇനി അച്ഛനും അമ്മയും വരാന്‍ നിൽക്കരുത്. ഇനി അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഞങ്ങൾ തിരിച്ച് വരൂ. അപ്പോൾ മാത്രമേ ഞങ്ങളെ പ്രതീക്ഷിച്ചാൽ മതി. ഞങ്ങൾ പോവുന്നത് കൊണ്ട് പൊലീസിനേയും പട്ടാളത്തിനേയും അറിയിക്കണം എന്നില്ല. എന്തായാലും ഒരു ദിവസം ഞങ്ങള് വരും.’

ആദിത്താണ് അച്ഛനെയും അമ്മയെയും അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തെഴുതി വീട്ടിൽ വച്ചത്. തങ്ങളുടെ പേരും, ഇനി സംശയം വേണ്ടെന്ന് കരുതി കൂടെ വിളിപ്പേരും ചേർത്ത് എഴുതിയാണ് കക്ഷികൾ മുങ്ങിയത്. പരീക്ഷയെ പറ്റിയും തോൽവിയെ പറ്റിയും യാതൊരു സൂചനയും കത്തിലില്ല. ലോകം ചുറ്റി അടുത്ത ജനുവരിയിൽ തിരിച്ചുവരാനായിരുന്നു കുട്ടികളുടെ പ്ലാൻ. ഞങ്ങളെ അന്വേഷിച്ച് വരണ്ട, പൊലീസിനെയും പട്ടാളത്തെയും അറിയിക്കുകയും വേണ്ടെന്നും കത്തിൽ പറയുന്നു.

മാതാപിതാക്കൾക്ക് വിവരം ഞാറയ്ക്കൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ലുക്കൌട്ട് നോട്ടീസും ഇറക്കി. ഇന്നലെ രാത്രി തന്നെ കേരള പൊലീസ് കുട്ടികളെ തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നും കണ്ടെത്തി.

.