നെഞ്ചത്ത് പൂക്കളം ഇട്ട് മോ‍ഡൽ, വിമർശനം

സോഷ്യൽ മീഡിയകളിൽ എപ്പോഴും ഫോട്ടോഷൂട്ടുകൾക്ക് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. പലരും ഫോട്ടോഷൂട്ടുകൾ നടത്തുമ്പോൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിക്കുന്നത്. ചിലതൊക്കെ പരിധി വിട്ടു പോവുകയും വൻ വിമർശനത്തിന് വഴിയൊരുങ്ങുകയും ചെയ്തിട്ടുണ്ട്.

ഓണം ആയതോടെ പലരും ഓണം സ്‌പെഷ്യൽ ഫോട്ടോഷൂട്ടുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടാണ് വലിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുന്നത്.

മോഡൽ സീതു ലക്ഷ്മിയാണ് പൂക്കളത്തിൽ ശരീരം മറച്ചുകൊണ്ടുള്ള ചിത്രം ആരാധകർക്കായി പങ്കിട്ടിരിക്കുന്നത്. പൂക്കൾക്ക് മുകളിൽ തന്റെ ​ന​ഗ്നത റച്ചു കിടക്കുന്ന പെൺകുട്ടിയെയാണ് കാണാൻ സാധിക്കുന്നത്.

അതേസമയം ചിത്രത്തിന് കൂടുതലും വിമർശനമാണ് ഉയരുന്നത്. വൈറൽ ആവാൻ വേറെയും വഴികളുണ്ട്. നിന്നെപ്പോലെ ഉള്ളവൾക്ക് അത്തപ്പൂക്കളം തന്നെ വേണമായിരുന്നോ തുടങ്ങിയുള്ള വിമർശനങ്ങളാണ് ലഭിക്കുന്നത്. ഓണം എന്നത് വളരെ മികച്ച ഒരു ആഘോഷമാണ് അതിനെ ഇത്തരത്തിൽ മോശമാകുന്നത് അപലപനീയമാണ് എന്ന രീതിയിലാണ് ചിലർ കമന്റുകൾ ഇടുന്നത്. ഇത്തരം വിമർശന കമന്റുകൾ പറയുന്നവരെ ശ്രദ്ധിക്കാതെയാണ് താരം തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.