റോഡിലെ കുഴിയില്‍ വീണ് എത്രപേര്‍ മരിച്ചുവെന്ന് അറിയില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം. സംസ്ഥാനത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് യാത്ര ചെയ്യുവാന്‍ യോഗ്യമല്ലാത്ത അവസ്ഥയില്‍ ഇരിക്കെ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയുമായി പൊതുമരാമത്ത് മന്ത്രി പിഎമുഹമ്മദ് റിയാസ്. റോഡുകളിലെ കുഴിയില്‍ വീണ് എത്ര പേര്‍ മരണമടഞ്ഞെന്നും എത്ര യാത്രക്കാര്‍ക്ക് പരിക്കേറ്റുവെന്നും തനിക്ക് അറിയില്ലെന്ന് റിയാസ് പറയുന്നു. ഈ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമല്ലെന്നും മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചു.

ഓഗസ്റ്റ് 30 ന് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. 2016 മുതല്‍ 2022 വരെ കേരള്തില്‍ റോഡിലെ കുഴികളില്‍ വീണ് എത്ര യാത്രക്കാര്‍ മരണമടഞ്ഞുവെന്നായിരുന്നു ചോദ്യം. റോഡിലെ കുഴിയില്‍ വീണ് മരിക്കുന്നവര്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്നും നഷ്ടപരിഹാരം കൊടുക്കുവാന്‍ വ്യവസ്ഥകളില്ലെന്നും മന്ത്രി പറയുന്നു.

അതേസമയം കേരളത്തില്‍ ആറ് മാസത്തിനിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 67 റോഡുകളില്‍ കുഴികള്‍ രൂപ്പെട്ടതായി വിജില്‍സ് കണ്ടെത്തിയിരുന്നു. ഓപ്പറേഷന്‍ സരള്‍രാസ്ത 3 എന്ന പേരിലാണ് വിജിലന്‍സ് റോഡ് പരിശോധിച്ചത്. കേരളത്തിലെ 148 റോഡുകളിലാണ് പരിശോധന നടന്നത്.