ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കൊല്ലം. ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാല്‍ ഒരാഴ്ചയായി ഇയാള്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ പുനലൂര്‍ ഡിവൈഎസ്പിക്ക് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

ഡ്രൈവിംഗ് ടെസ്റ്റിനിടെ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയോടെ അപമര്യാദയായി പെരുമാറുകയായിരുന്നു. കഴിഞ്ഞ ജൂലായ് 19നാണ് സംഭവം. തുടര്‍ന്ന് പോലീസില്‍ യുവതി പരാതി നല്‍കി. പിന്നീട് സസ്‌പെന്‍ഡിലായ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹര്‍ജി നല്‍കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.