മൃദുലയുടെ ആഗ്രഹം സാധിച്ച് യുവ, വിവാഹ ശേഷമുള്ള ആദ്യ യാത്ര അവിടേക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയിയും. അടുത്തിടെയാണ് ഇരുവരും വിവാഹിതര്‍ ആയത്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത യാത്രാവിശേഷങ്ങളാണ്.

യുവ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് മൃദുലയ്ക്ക് ഒപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയതിന്റെ ചിത്രമായിരുന്നു. സെറ്റിലും മുണ്ടിലും അതീവ സുന്ദരിയായിട്ടാണ് മൃദുലയുള്ളത്. ചുവന്ന ഷര്‍ട്ടും മുണ്ടുമായിരുന്നു യുവയുടെ വേഷം. ഗുരുവായൂരപ്പന്റെ നടയില്‍ എന്ന ക്യാപ്ഷനോടെയാണ് യുവ ഫോട്ടോ പോസ്റ്റ് ചെയ്തത്. മൃദുലയേയും ടാഗ് ചെയ്തിട്ടുണ്ട്.

വിവാഹ ശേഷമുള്ള ഇരുവരുടെയും ആദ്യയാത്ര ആണോ ഇതെന്നാണ് ഏവരും ചോദിച്ചത്. ഹണിമൂണ്‍ പ്ലാനിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തീരുമാനിച്ചിട്ടില്ലെന്ന് ആയിരുന്നു ഇരുവരും പറഞ്ഞത്. ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വെച്ചാണ് യുവ മൃദുലയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹ ശേഷം യുവയ്ക്ക് ഒപ്പം കൊച്ചിയിലേക്ക് പോകുന്നതിന്റെ വീഡിയോ മൃദുല പോസ്റ്റ് ചെയ്തിരുന്നു. നിലവിളക്ക് കൈയ്യിലേന്തി യുവയുടെ വീട്ടില്‍ പ്രവേശിക്കുന്നതിന്റെയും പുതിയ ഫ്‌ളാറ്റിലെ പാലുകാച്ചലിന്റെയും ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു.

വിവാഹശേഷം അഭിനയത്തില്‍ തുടരുമെന്ന് മൃദുല നേരത്തെ തന്നെ പറഞ്ഞിരുന്നു. ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല, കലാരംഗത്ത് തുടരുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് യുവയും പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇരുവരും ഭാവി പരിപാടികളെക്കുറിച്ച് തുറന്നുപറഞ്ഞത്. മൃദുലയുടെ കരിയറിനും പ്രാധാന്യം നല്‍കുന്നയാളാണ് താനെന്ന് യുവ പറഞ്ഞപ്പോള്‍ ആരാധകരും ആ വാക്കുകള്‍ ഏറ്റെടുത്തിരുന്നു.