മുക്തയുടെ സൗന്ദര്യ രഹസ്യം കണ്ടെത്തി ആരാധകര്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മലയാളത്തിലും തമിഴിലും നിറഞ്ഞ് നിന്ന താരം വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കുവാണ് മുക്തയെ വിവാഹം കഴിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ട് നിന്നെങ്കിലും കൂടത്തായി എന്ന സീരിയലിലൂടെ ഒരു തിരിച്ചു വരവ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സീരിയല്‍ സംപ്രേഷണത്തിന് സ്റ്റേ ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ ആയതോടെ ഭര്‍ത്താവിനും മകള്‍ കിയാരയോടും ഒപ്പം വീട്ടില്‍ തന്നെ സമയം ചിലവഴിക്കുകയാണ് മുക്ത.

ലോക്ക് ഡൗണ്‍ കാലമായതിനാല്‍ പുതിയ കുക്കിങ് പരീക്ഷണങ്ങളുടെ വിശേഷങ്ങളുമൊക്കെ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട ഓട്ട്‌സ്മീലാണ് ആരാധകരുമായി താരം പങ്കുവെച്ചത്. ഓട്ട്‌സ്മീലിന്റെ ചിത്രവും അതെങ്ങനെയാണ് താന്‍ കഴിക്കുന്നതെന്നും താരം ആരാധകരോടെ പങ്കുവെച്ചു.

ഓട്ട്മീല്‍ തന്റെ പ്രിയപ്പെട്ട ഭക്ഷണമാണെന്നും എന്നും രാവിലെ താന്‍ ഇതാണ് കഴിക്കാറുള്ളതെന്നും പാലൊഴിച്ച ഓട്ട്‌സിനൊപ്പം തനിക്ക് ഇഷ്ടപ്പെട്ട ടോപ്പിങ്‌സും ചേര്‍ത്താണ് ഇത് കഴിക്കാറുള്ളതെന്നും ചിത്രം പങ്കുവെച്ചു കൊണ്ട് മുക്ത കുറിച്ചിരിക്കുന്നു. ഇതാണല്ലേ ഗ്ലാമറിന്റെ രഹസ്യമെന്നും ഇന്ന് രാവിലെ ഇതാണ് തങ്ങള്‍ കഴിച്ചതെന്നുമൊക്കെയുള്ള കമന്റുമായി ആരാധരും രംഗത്തെത്തി. എന്തായാലും നിമിഷങ്ങള്‍ക്കുള്ളില്‍# മുക്തയുടെ പോസ്റ്റ് വൈറലായി.

https://www.instagram.com/p/CAFborWg94x/