അഞ്ചാം മാസത്തിൽ നിറവയർ, മൈഥിലിയെ ചേർത്ത് നിർത്തി മഞ്ജുവാര്യർ

തിരുവോണദിനത്തില്ലാണ് ജീവിതത്തിലെ വലിയ സന്തോഷം നടി മൈഥിലി പങ്കിട്ടത്. അമ്മയാവാൻ പോവുന്നു എന്ന വിശേഷം ആരാധകരുമായി പങ്കിട്ടതോടെ പലതരം ചർച്ചകൾ നടന്നിരുന്നു, ഇപ്പോഴിത ചട്ടമ്പിയുടെ പ്രമോഷന് പോയപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്കൊപ്പം നിന്ന് സൗഹൃദം പുതുക്കിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൈഥിലി. എവർഗ്രീൻ താരം മഞ്ജു ചേച്ചിക്കൊപ്പമെന്ന ക്യാപ്ഷനോടെയായാണ് മൈഥിലി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഉടൻ തന്നെ ഫോട്ടോ ക്രഡിറ്റ് എവിടെയെന്ന ചോദ്യവുമായി നടി ഗ്രേസ് ആന്റണി എത്തി. മൈഥിലിയുടേയും മഞ്ജു വാര്യരുടേയും ഒരുമിച്ചുള്ള ചിത്രം ​ഗ്രേസ് ആന്റണിയാണ് പകർത്തിയത്. പിന്നീടാണ് മൈഥിലി മഞ്ജുവിനും ഗ്രേസ് ആന്റണിക്കുമൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

മൈ ഡിയറസ്റ്റ് ഗ്രേസ്ഫുൾ ഗ്രേസ് എന്നായിരുന്നു ചിത്രത്തിന് മൈഥിലി നൽകിയ ക്യാപ്ഷൻ. ഗ്രേസിനൊപ്പമുള്ള പഴയ ഫോട്ടോയും മൈഥിലി പങ്കുവെച്ചിരുന്നു. നിരവധി പേരാണ് മൈഥിലിയുടെ പുത്തൻ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയത്. മൈഥിലിയുടേയും മഞ്ജു വാര്യരുടേയും ചിത്രത്തിന് രണ്ട് ക്വീൻസ് ഒറ്റ ഫ്രെയിമിൽ എന്നൊക്കെയാണ് ആരാധകർ കമന്റായി കുറിച്ചത്.

ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്ബത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്ബിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ‘ചട്ടമ്പി’ എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.