സിനിമയിലെത്തിയതിന് ശേഷമുണ്ടായ മാറ്റം, തുറന്ന് പറഞ്ഞ് നമിത പ്രമോദ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. മിനിസ്‌ക്രീന്‍ പരമ്പകളിലൂടെ എത്തിയാണ് നടി പിന്നീട് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ താരം സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം തികയുകയാണ്. ഈ കാലയിളവില്‍ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച പറയുകയാണ് നമിത. ‘ജീവിതത്തില്‍ പരാജയങ്ങളുണ്ടാകും. പുറമെ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു.-നമിത പറഞ്ഞു.

എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം’,ഇത്രയും വര്‍ഷത്തെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി ആഴമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇനി ആഗ്രഹം.-നമിത ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

ആദ്യ ചിത്രമായ പുതിയ തീരങ്ങള്‍ നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നുവെന്നും എന്നാല്‍ പിന്നീട് അങ്ങോട്ട് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒരു സാധാരണ നായികാ കഥാപാത്രമായിരുന്നു. അതില്‍ നിന്നും ഒരു മാറ്റമുണ്ടായത് ഈയടുത്ത് ചെയ്ത മാര്‍ഗ്ഗം കളി എന്ന ചിത്രമായിരുന്നുവെന്നും അതിലെ ഊര്‍മിള എന്ന കഥാപാത്രം വളരെ നന്നായി എന്ന് പറഞ്ഞ് ധാരാളം പേര്‍ തന്നെ വിളിച്ചുവെന്നും നമിത പറഞ്ഞു.