പ്രിയ കൂട്ടുകാരി മീനാക്ഷിക്ക് ജന്മദിനാശംസയുമായി നമിത

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. . ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവൻ. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല.

മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത ആശംസകളറിയിച്ച്‌ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘പിറന്നാൾ ആശംസകൾ മീനാക്ഷി’ എന്നാണ് നമിത ചിത്രത്തിനു താഴെ കുറിച്ചത്. നമിതയുടെ പിറന്നാൾ ദിവസവും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മീനാക്ഷി പങ്കുവച്ചിരുന്നു. താരത്തിന്റെ പല അഭിമുഖങ്ങളിലും മീനാക്ഷിയുമായുള്ള സൗഹൃദത്തിന്റെ ആഴത്തെപ്പറ്റി നമിത പറഞ്ഞിട്ടുണ്ട്. നമിതയുടെ കഫേയുടെ ഉദ്ഘാടകളിലൊരാളായിരുന്നു മീനാക്ഷി. ചടങ്ങിൽ മീനാക്ഷിയെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ആരാധകരും പോസ്റ്റിനു താഴെ പിറന്നാൾ ആശംസകളറിയിച്ചിട്ടുണ്ട്.

അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താൽപര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു. ദിലീപിനൊപ്പം പൊതു പരിപാടികൾ മീനാക്ഷി ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. നിമിഷങ്ങൾക്കുള്ളിൽ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും വൈറലാകാറുമുണ്ട്.

ഒരു വർഷം കൊണ്ട് മീനാക്ഷി ഡോക്ടർ പഠനം പൂർത്തിയാക്കും എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അച്ഛൻ കുട്ടിയാണ് മീനാക്ഷി എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. മഞ്ജുവും ദിലീപും വേര്പിരിഞ്ഞപ്പോൾ അച്ഛനൊപ്പം പോകാൻ ആണ് മകൾ തീരുമാനിച്ചത്.മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ദിലീപ്-കാവ്യാമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകർ കാത്തിരിക്കുകയാണ്. 2016ൽ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതർ ആവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ സിനിമ വിടുകയും ചെയ്തു. ദിലീപിന് കൈ നിറയെ ചിത്രങ്ങളാണ്.