പിണറായിക്കറിയില്ല ദേശീയ ഗാനം,വോട്ടിനു വരുമ്പോൾ പിടിച്ച് നിർത്തി പാടിപ്പിക്കണം

കോൺ​ഗ്രസിന്റെ സമരാ​ഗ്നി സമാപന സമ്മേളനത്തിൽ ദേശിയ​ഗാനം തെറ്റിച്ച് ആലപിച്ച സംഭവം ചർച്ചയായിരിക്കെ സമൂഹത്തിൽ എല്ലാതരത്തിലുള്ള ആൾക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് എത്രപേർക്ക് നമ്മുടെ ദേശീയ ഗാനം അറിയാം എന്നുള്ള ഒരു അന്വേഷണത്തിലേക്ക് കർമ്മ ന്യൂസ്.

പൊതു ജനങ്ങളിൽ പലരും ദേശീയ​ഗാനം തെറ്റു കൂടാതെ പാടി. ചില ആളുകൾ പാടാൻ മടിച്ചു. അവർ പറയുന്നത് ദേശീയ​ഗാനം തെറ്റിച്ചു പാടാനുള്ളതല്ല, ദേശസ്നേഹവും, ബഹുമാനവും അതിൽ ഉണ്ടാകണം. എന്നാൽ വേദികളിൽ കയറി ഞെളിഞ്ഞുനിന്ന് ദേീയ​ഗാനം തെറ്റിച്ച് പാടുന്നവർ ഒന്നറിയുക നമ്മുടെ ദേശീയ​ഗാനം അറിയില്ലെങ്കിൽ അത് കൃത്യമായി പഠിക്കാൻ ശ്രമിക്കുക അറിയാം ഇത്തരം വേദികളിൽ കയറി പാടി കുളമാക്കാതെ ഇരിക്കുക.

എം.പിയാകാൻ വോട്ടിനായി വരുന്നവരെ പിടിച്ച് നിർത്തി ജനഗണമനയും വന്ദേ മാതരം, ഭാരത് മാതാ കീ ജയ്…പാടിപ്പിക്കണം. പിണറായി പോലും ഇന്നുവരെ ഇതൊന്നും പാടിയിട്ടില്ല. എത്ര മന്ത്രിമാർക്കറിയാം ദേശീയ ഗാനം എന്നത് തിരിച്ചറിയാൻ എം.പിയാകാൻ വോട്ടിനായി വരുന്നവരെ പിടിച്ച് നിർത്തി ജനഗണമനയും വന്ദേ മാതരം,ഭാരത് മാതാ കീ ജയ്…പാടിപ്പിക്കണം