പോപ്പുലർ ഫ്രണ്ട് പേരുമാറ്റി ഇൻതിഫാദ, പിണറായിക്ക് ശേഷം ഇൻതിഫാദ മുഖ്യമന്ത്രി, പോപ്പുലർ ഫ്രണ്ടിന്റെ മാറ്റിയ പേർ

കേരള സർവകലാശാല യുവജനോൽസവത്തിന് ഇൻതിഫാദ എന്നു പേരിട്ടതിനേ തുറ്റർന്ന്ഞ്ഞടുക്കുന്ന വിവരങ്ങൾ പുറത്ത് വിടുകയാണ്‌ . ഇൻതിഫാദ യും പോപ്പുലർ ഫ്രണ്ടും ഇസ്ളാമിക ഭീകരവാദവും തമ്മിൽ ഉള്ള ബന്ധം കർമ്മ ന്യൂസിനു ലഭിച്ചിരിക്കുന്നു. കേരള സർവകലാശാല യുവജനോൽസവത്തിന് ഇൻതിഫാദ എന്ന് പേരിട്ടിരിക്കുന്നതിനെ പെറ്റിയുള്ള അന്വേഷണം ചെന്ന് എത്തി നിൽക്കുന്നത് നിരോധിച്ച പോപ്പുലർ ഫ്രണ്ടിലാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം അവർ സ്വീകരിച്ച അപര നാമമാണ് ഇൻതിഫാദ.

പിഎഫ്ഐയുടെ നിരോധനത്തിന് ശേഷം അവരുടെ പോഷക സംഘടനകളെ അവർ പുനർ നാമകരണം ചെയ്തിരുന്നു. 2022 സെപ്റ്റംബർ 29ന്റെ റിപ്പോർട്ടാണിത്. ഡൽഹി പോലീസിലെ ഡിസിപിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട് 2022 സെപ്റ്റംബർ 29 ന് പുറത്തുവന്നത്. ഈ റിപ്പോർട്ട് പുറത്ത് വിട്ടത് ഓർ​ഗനൈസർ എന്ന വെബ്സൈറ്റാണ്. ഡൽഹി പോലീസിനെ ഉദ്ധരിച്ച് തെളിവുകൾ അടക്കമായിരുന്നു റിപ്പോർട്ട് പുറത്തുവന്നത്. അതിൽ പ്രധാനമായും പറയുന്നത് പിഎഫ്ഐയ്ക്ക് 2022 സെപ്റ്റംബർ 29 മുമ്പുള്ള ചൊവ്വാഴ്ച കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പേരുകളിൽ വലിയ മാറ്റം വരുത്തിയതായിട്ടാണ് റിപ്പോർട്ട്.

കേരള സർവകലാശാലയിലെ യുവജനോത്സവത്തിന് നൽകിയ പേരായ ഇൻതിഫാദയുടെ അർഥം കലാപം അല്ലെങ്കിൽ പ്രക്ഷോഭം എന്നാണ്. പിഎഫ്ഐയുടെ നിരോധനത്തിന് ശേഷം അവരുടെ വിദ്യാർഥി സംഘടനയായ സിഎഫ്ഐയെ അവർ പുനർനാമകരണം ചെയ്തത് ഇൻതിഫാദ എന്നാണ്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവരുടെ പേരുകൾ ഇൻദിഫാദ എന്നാക്കി മാറ്റിയെന്ന് 2022 സെപ്റ്റംബർ 29ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

പിഎഫ്ഐയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ട് നിരോധിച്ചിരുന്നു. യുഎപിഎ ചുമത്തിയതിന് പിന്നാലെയാണ് ഇന്ത്യയിൽ നിയമപരമായ നിരോധനം ഏർപ്പെടുത്തിയത്. ഈ നിയമപരമായ നിരോധനം മറികടക്കുവാൻ ഇവരുടെ ചില സോഷ്യൽ മീഡിയ പേജുകൾ ബ്ലോക്ക് ചെയ്യുവാൻ കേന്ദ്രസർക്കാർ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇവർ ഇൻതിഫാദ എന്ന പേരിലേക്ക് ഇവർ അക്കൗണ്ടുകൾ മാറ്റിയിരുന്നു.

പോപ്പുലർ ഫ്രണ്ട് അതിൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലിനെ ‘ഇന്തിഫാദ’ എന്ന് പുനർനാമകരണം ചെയ്യുന്നത് നിരോധിത ഭീകര സംഘടന ഇപ്പോൾ രാജ്യത്തുടനീളം വ്യാപകമായ അക്രമങ്ങൾക്കും കലാപങ്ങൾക്കും തയ്യാറെടുക്കുകയിട്ടാണ് വിവരം. റെയ്‌ഡുകൾക്കും നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുമെതിരെ സെപ്റ്റംബർ 23 ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തതിനു തൊട്ട് മുമ്പായിരുന്നു പേരു മാറ്റം. പലസ്തീനിയൻ മാതൃകയിലുള്ള കല്ലേറും പെട്രോൾ ബോംബ് സ്‌ഫോടനങ്ങളും നിരോധനത്തിനെതിരെ പ്രതിഷേധം എന്ന നിലയിൽ ‘ഇന്തിഫാദ പേരിൽ നടത്താൻ പോപ്പുലർ ഫ്രണ്ട് തീരുമാനിച്ചിരുന്നു.

1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിൻ്റെ പ്രചോദനത്തോടെ ഹാഷിമൈറ്റ് രാജവാഴ്ചയ്‌ക്കെതിരെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തെരുവിലിറങ്ങിയപ്പോൾ 1952-ൽ ഇറാഖ് രാജ്യത്തിനുള്ളിലാണ് ഇൻതിഫാദ എന്ന ആശയം ആദ്യമായി ഉപയോഗിച്ചത്. പടിഞ്ഞാറൻ സഹാറ സംഘട്ടനത്തിൽ വേരൂന്നിയ ആദ്യത്തെ സഹ്രാവി ഇൻതിഫാദ – മൊറോക്കോയുടെ തെക്ക് പടിഞ്ഞാറൻ സഹാറയിൽ സഹ്രാവി പ്രവർത്തകരുടെ പ്രതിഷേധം. (1999–2004), ഇൻഡിപെൻഡൻസ് ഇൻറ്റിഫാദ (വെസ്റ്റേൺ സഹാറ) അല്ലെങ്കിൽ രണ്ടാം സഹ്‌റാവി ഇൻതിഫാദ, ഒടുവിൽ 2011-ൽ ഇസ്ളാമിക പ്രതയോരോധ സമരങ്ങൾക്കായി ഉപയോഗിച്ചു.