കഞ്ചാവ് മിഠായി വിൽപന നടത്തിയ ഉത്തരപ്രദേശ് സ്വദേശി കൊച്ചിയിൽ പോലീസ് പിടിയിൽ

കൊച്ചി. കഞ്ചാവ് കലര്‍ന്ന മിഠായിയുനായി കൊച്ചിയില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. കൊച്ചി മുളന്തുരുത്തിയിലാണ് കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. യുപി സ്വദേശിയായ ലഖാന്‍ സ്ദരാജാണ് പിടിയിലായത്.

പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് പായ്ക്കറ്റ് ലഹരി മിഠായി പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്. അതോസമയം കോഴിക്കോട് കഞ്ചാവുമായി ഒരാളെ പിടികൂടി. തൂണേരി സ്വദേശി അമല്‍ജിത്തിനെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും പോലീസ് 23 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.