നിരോധിത ഭീകര സംഘടനയായ PFI പ്രവർത്തകന്റെ വീട്ടിൽ കൊല്ലത്ത് വീണ്ടും എൻഐഎ റെയ്ഡ്.

കൊല്ലം. കൊല്ലത്ത് നിരോധിത ഭീകര സംഘടനയായ PFI പ്രവർത്തകന്റെ വീട്ടിൽ എൻഐഎ റെയ്ഡ്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ നിസാറുദ്ദീന്റെ ചാത്തനാംകുളത്തെ വീട്ടിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുലർച്ചെ 3 മുതലാണ് പരിശോധന ആരംഭിച്ചത്. വീട്ടിൽ നിന്നും ഡയറിയും ആധാർ രേഖകളും എൻഐഎ സംഘം കണ്ടെടുത്തു.

നിസാറുദ്ദീൻ ഫർണിച്ചർ കട നടത്തുന്ന ആളാണ്. എൻഐഎ സംഘം വീട്ടിൽ പരിശോധന നടത്തിയ സമയത്ത് ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. പിഎഫ്‌ഐയുടെ പ്രത്യക്ഷ പ്രവർത്തകനായിരുന്നില്ലെന്നും അനുഭാവിയാണെന്നാണ് കരുതിയിരുന്ന തെന്ന് നാട്ടുകാർ പറയുന്നു. നിരവധി എൻ ഐ എ നേതാക്കളുടെയും പ്രവർത്തകരുടെയും കേന്ദ്രങ്ങൾ എൻ ഐ എ ലക്‌ഷ്യം വെച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇവരുടെ വാഹന നമ്പറുകൾ, ഫോൺ നമ്പറുകൾ എന്നിവ ചുറ്റിപറ്റി NIA ബൃഹത്തായ വല വിരിച്ചിരിക്കുകയാണ്.

കൊല്ലത്ത് എൻഐഎ സംഘം വ്യാപകമായി പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ചവറയിൽ പിഫ്‌ഐ ഭീകരൻ മുഹമ്മദ് സാദിഖിന്റെ വീട്ടിലും അന്വേഷണസംഘം റെയ്ഡ് നടത്തുകയുണ്ടായി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ RSS കാര്യകർത്താക്കളുടെ വിശദ വിവരങ്ങൾ അടങ്ങിയ രേഖകളാണ് സാദിഖിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നത്.