ഹരിയാന നുഹിൽ ഹിന്ദുമത ഘോഷയാത്രക്ക് അനുമതി നിഷേധിച്ചു

വർഗീയ കലാപം ഉണ്ടായ ഹരിയാനയിലെ നുഹിൽ ഇന്ന് വി എച് പി നടത്തുന്ന ശോഭാ യാത്ര സംസ്ഥാന സർക്കാർ തടഞ്ഞു.തിങ്കളാഴ്ചത്തെ ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നു എന്ന് ഹരിയാന മുഖ്യമന്ത്രി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു.യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാൽ അതിൽ പങ്കെടുക്കരുതെന്നും പകരം വീടുകൾക്ക് സമീപമുള്ള ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തണമെന്നും ഹരിയാന മുഖ്യമന്ത്രി ഭക്തരോട് അഭ്യർഥിച്ചു.

എന്നാൽ ജാഥ രാവിലെ 11 മണിക്ക് നടക്കുമെന്നും ഗുഡ്ഗാവിൽ നിന്ന് നൂഹിലേക്കുള്ള പതിവ് പാത പിന്തുടരുമെന്നും വിഎച്ച്പി അംഗങ്ങൾ പറഞ്ഞു. ഈ റാലി തടയാൻ ആകില്ല. കാരണം ഹിന്ദുമത റാലിയെ തടഞ്ഞ് വർഗീയകലാപം ഉണ്ടാക്കുകയും തുടർന്ന് മുടങ്ങി പോവുകയും ആയിരുന്നു. മുടങ്ങിപോയ ഘോഷയാത്ര എന്തു വന്നാലും നടത്തും. മുമ്പ് ഘോഷയാത്രയേ ആക്രമിച്ച് അതേ സ്ഥലത്ത് നിന്നും യാത്ര പുനരാരംഭിക്കും എന്നും വി എച് പി പറഞ്ഞു.

പഞ്ച്കുളയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിച്ച ഹരിയാന മുഖ്യമന്ത്രി ജാഥയിൽ ജനങ്ങൾ പങ്കെടുക്കരുത് എന്ന് പറയുകയായിരുന്നു.ക്രമസമാധാന നില “അസ്ഥിരമാണെന്നും” “വലിയ സമ്മേളനങ്ങൾ പിരിമുറുക്കം വർദ്ധിപ്പിക്കുമെന്നും” പറഞ്ഞു.“ഘോഷയാത്രയിൽ പങ്കെടുക്കരുതെന്ന് സർക്കാരിന് വേണ്ടി ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ചുറ്റുമുള്ള ക്ഷേത്രങ്ങളിൽ ശിവന് പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനിടെ നൂഹ് ഭരണകൂടം പരിപാടിക്ക് അനുമതി നിഷേധിച്ചു,

എന്നാൽ മത ഘോഷയാത്ര നടത്താൻ അനുമതിയുടെ ആവശ്യമില്ലെന്ന് പ്രധാന സംഘാടകനായ മേവാത്തിന്റെ “ഹിന്ദു സമാജ്” പറയുന്നു.ഘോഷയാത്രയിൽ 1,000-ൽ കൂടുതൽ ആളുകൾ ചേരില്ലെന്ന് അവർ അവകാശപ്പെട്ടു. ഗ്രാമത്തിനു പുറത്ത് നിന്നുള്ളവരെ ഘോഷയാത്രയിൽ പങ്കെടുപ്പിക്കില്ല. ഉച്ചത്തിലുള്ള ഗാനങ്ങളോ ഡിജെ സംഗീതമോ ഉണ്ടാകില്ല.

നൂഹിന് പുറത്തുള്ള മുഴുവൻ ഹിന്ദു സമൂഹത്തിനും യാത്രയിൽ ചേരാൻ ആഹ്വാനം നൽകില്ലെന്ന് ഹിന്ദു സമാജ് അറിയിച്ചു. പ്രധാന ഘോഷയാത്രയ്ക്ക് പുറമെ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലെയും ശിവക്ഷേത്രങ്ങളിൽ ജലാഭിഷേകവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.അനിഷ്ടകരമായ സാഹചര്യങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ദക്ഷിണ ഹരിയാനയിലെ വിവിധ ജില്ലകളിലെ പോലീസും ഭരണകൂടങ്ങളും ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.