കോപ്പിയടിച്ചതല്ല, തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി- ചിന്താ ജെറോം

ഇടുക്കി. വിവാദത്തിൽ വിശദീകരണവുമായി യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ഗവേഷണപ്രബന്ധത്തിൽ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് പരാമർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണം. ഇക്കാര്യത്തിൽ തനിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും മാനുഷികമായ തെറ്റ് പറ്റിയെന്നും ചിന്ത പറഞ്ഞു.

തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തലെന്ന് പറഞ്ഞ ചിന്ത വിമർശകർക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു. വാഴക്കുലയുമായി ബന്ധപ്പെട്ട പരാമർശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദർഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്.

നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തിൽ അത് ശ്രദ്ധിക്കും. പർവതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമർശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നതെന്നും ചിന്താ പറയുന്നു.